സമസ്ത മദ്രസകളുടെ എണ്ണം 9886 ആയി
മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9886 ആയി.
നൂറുല്‍ ഇസ്ലാം മദ്റസ – കൗക്കാട്, റഫീഖുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ – ചക്കിട്ടംകുന്ന്, ഹയാത്തുല്‍ ഇസ്ലാം മദ്റസ – അയ്യായ റോഡ്(മലപ്പുറം), ദാറുല്‍ അത്ഫാല്‍ മദ്റസ കരിങ്ങനാട്, ഇസ്ലാമിക് സെന്റര്‍ മദ്റസ – എം.ഇ.എസ് കോളേജ് മണ്ണാര്‍ക്കാട് (പാലക്കാട്), സിറാജുല്‍ മുനീര്‍ – മന്താരംപുതൂര്‍ (കന്യാകുമാരി), മദ്റസത്തുനൂര്‍ – സിനാവ് മസ്‌ക്കറ്റ് (ഒമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
മദ്റസകളില്‍ ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ കര്‍മപദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. എല്ലാ മാസവും ഒരു ദിവസം മദ്റസകളില്‍ പ്രത്യേകം ഖുര്‍ആന്‍ പഠന ദിനമായാചരിക്കും. വിശുദ്ധ റംസാനില്‍ 15 ദിവസം ഒരു മണിക്കൂര്‍ വീതം ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. മുഅല്ലിംകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ആര്‍.പിമാരുടെ സേവനം ലഭ്യാമാക്കാനും യോഗം തീരുമാനിച്ചു.
പട്ടിക്കാട് ജാമിഅനൂരിയ്യ അറബിക് കോളേജില്‍ നടന്ന യോഗം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എ. ഖാസിം മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.എം. മുഹ്യദ്ദീന്‍ മൗലവി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, വി. മോയിമോന്‍ ഹാജി മുക്കം, എം.പി.എം ശരീഫ് കുരിക്കള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പിണങ്ങോട് അബൂബക്കര്‍, പി ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]