കേരളാ സര്‍ക്കാറിന് കരിപ്പൂരിനോട് വിവേചനമെന്ന് മുസ്ലിംലീഗ്

കേരളാ സര്‍ക്കാറിന്  കരിപ്പൂരിനോട്  വിവേചനമെന്ന് മുസ്ലിംലീഗ്

മലപ്പുറം: കേരളാ സര്‍ക്കാറിന് കരിപ്പൂര്‍ വിമാനത്തവളത്തോട് വിവേചനമാണെന്നും
കണ്ണൂര്‍ എയര്‍പോര്‍ട്ടിന് നികുതിയിളവ് സംസ്ഥാന സര്‍ക്കാര്‍ കരിപ്പൂരിന്
ഈ ഇളവ് നല്‍കുന്നില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും, ഓര്‍ഗനൈസിംങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എ.പിയും മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവേചനം അവസാനിപ്പിക്കണം, വലിയൊരു പ്രതിസന്ധിയില്‍ നിന്നും പതിയെ കരകയറി വരുന്ന കരിപ്പൂരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനമെന്നും മുസ്ലിംലീഗ് നേതൃത്വം വിലയിരുത്തി.
ഇത് വലിയ അനീതിയാണ്. മാത്രമല്ല വിമാനങ്ങളെ കണ്ണൂരിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് ന്യായമായും സംശയിക്കാം. എല്ലാ വിമാനത്താവളത്തിനോടും സര്‍ക്കാറിന് ഒരേ സമീപനമാവണം. കോഴിക്കോടും കണ്ണൂരും എല്ലാം നമ്മുടെ വിമാനത്താവളങ്ങളാണ്. കണ്ണൂരിന് നികുതി ഇളവ് കൊടുക്കുകയും കരിപ്പൂരിന് കൊടുക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി

Sharing is caring!