മലപ്പുറത്തെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ മന്ത്രി ഇ.പി ജയരാജന്‍

മലപ്പുറത്തെ വംശീയമായി  അധിക്ഷേപിക്കുന്ന തരത്തില്‍  മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: കരിമണല്‍ ഖനനമല്ല ആലപ്പാടിനെ തകര്‍ത്തത് സുനാമിയാണെന്നു വ്യവസായമന്ത്രി ഇ.പി ജയരാജന്‍. ഖനനം നിര്‍ത്തിവയ്ക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, മലപ്പുറത്തെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ മന്ത്രി പരാമര്‍ശം നടത്തിയത് വിവാദമാവുകയാണ്. മലപ്പുറത്തുകാര്‍ക്ക് അവിടെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട കാര്യമെന്താണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

പലരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഖനന വിരുദ്ധ സമരമെന്ന് മന്ത്രി പറഞ്ഞപ്പോള്‍, ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി, ആരു ചെയ്യുന്നതാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ജയരാജയന്‍ വിവാദ പരാമര്‍ശം നടത്തിയത്.
‘മലപ്പുറത്തുകാരും അവിടെയിവിടയുമുള്ളവരുടെയെല്ലാം പേരു കേള്‍ക്കുമ്പോള്‍, അവിടെയുള്ളവരെല്ലാം ഇവിടെ വിന്ന് ചര്‍ച്ച നടത്തുമ്പോള്‍ ഇതെന്താണെന്ന് പരിശോധിക്കേണ്ട കാര്യമാണ്’- ഇ.പി ജയരാജന്‍ പറഞ്ഞു.

Sharing is caring!