പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ‘അയ്യാഗുരു സ്വാമി ഒരു മൈദിന’ പുരസ്‌കാരം

പാണക്കാട് സാദിഖലി  തങ്ങള്‍ക്ക് ‘അയ്യാഗുരു സ്വാമി  ഒരു മൈദിന’ പുരസ്‌കാരം

മലപ്പുറം: ബ്രഹ്മശ്രീ അയ്യാഗുരു സ്വാമിയുടെ ഇരുപത്തിയാഞ്ചാമത് അശ്വതി നാളിനോടനുബന്ധിച്ച് മികച്ച സാമൂഹിക-കാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന പ്രഥമ ഒരുമൈദിന പുരസ്‌കാരിത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അര്‍ഹനായി. മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ആവിശ്കരിച്ച ശിഹാബ് തങ്ങള്‍ ഭവന നിര്‍മ്മാണ പദ്ധതിക്ക് കാര്‍മ്മികത്വം വഹിച്ചത് മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, മഹാത്മാഗാന്ധിസ്വര്‍ണമെഡല്‍ പുരസ്‌കാരം, ശിവഗിരിമഠം കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം, കെ.സി. വര്‍ഗീസ്‌ലൈഫ് ടൈം അച്ചീവ്്‌മെന്റ് അവാര്‍ഡ്, പ്രഥമ അവുക്കാദര്‍ കുട്ടിനഹ അവാര്‍ഡ്, മഹാത്മാ ഫൂലേ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, കൊരമ്പപയില്‍ അഹ്്മദാജി അവാര്‍ഡ്എന്നിവകരസ്തമാക്കിയ തങ്ങള്‍ മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗവും ബൈത്തുറഹ്്മ ഭവന നിര്‍മ്മാണ പദ്ധതിയുടെ മുഖ്യകാര്യദര്‍ശിയുമാണ്.

ജനുവരി 14ന് തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ബഹു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവന്‍ സമ്മാനിക്കും.

Sharing is caring!