കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കഡറി സ്‌കൂളില്‍ എഫ്‌സി മദ്രാസ് ഫുട്‌ബോള്‍ സെലക്ഷന്‍ നടത്തി

മലപ്പുറം: മദ്രാസ് എഫ് സി യുടെ ആഭിമുഖ്യത്തില്‍ കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കഡറി സ്‌കൂളില്‍ വെച്ച് നടന്ന ഫുട്ബോള്‍ ട്രെയിനിംഗ് അക്കാദമിയിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തി.രാവിലെ 7 മണി മുതല്‍ ആരംഭിച്ച ട്രയല്‍സില്‍ ഇരുന്നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു. ട്രയല്‍സില്‍ മദ്രാസ് എഫ് സി അസിസ്റ്റന്റ് കോച്ച് പ്രസന്ന വെങ്കിടേഷ് സെലക്ഷന്‍ നിയന്ത്രിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2005 ജനുവരി ഒന്നിനും 2009 ഡിസംബര്‍ 31നും ഇടക്ക് ജനിച്ച ആണ്‍കുട്ടികള്‍കളാണ് ഫുട്‌ബോള്‍ ട്രയല്‍സില്‍ പങ്കെടുത്തത്. പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കല്‍,അധ്യാപരായ സെമീര്‍ മങ്കട, പി ഷെഫീഖ്, വി സയീദ് ,കെ ജൗഹര്‍,സ്‌കൂള്‍ ഫുട്‌ബോള്‍ കോച്ച് സുനില്‍ ബാബു നേതൃത്വം നല്‍കി.
RECENT NEWS

ലീഗിനെ ക്ഷണിക്കാന്‍ ബി.ജെ.പി വളര്‍ന്നിട്ടില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിംലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നും അതിന് വച്ച വെള്ളം [...]