താനൂര്‍ ഫിഷറീസ് സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്

താനൂര്‍: ഗവണ്മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി മാറുന്നു. മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി സമൂഹത്തിലെ വിദ്യാര്‍ഥികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് 13.5 കോടി രൂപ ചെലവില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടുകൂടി പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തിയില്‍ പുതിയ അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റല്‍ കെട്ടിടം, സ്‌കൂള്‍ ഓഡിറ്റോറിയം, ഗ്രൗണ്ട്, ലാന്റ് സ്‌കേപ്പിംഗ് എന്നിവ ഉള്‍പ്പെടുന്നു. ശിലാസ്ഥാപനം ഇന്ന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ അങ്കണത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും. വി.അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഇ.ടി.മുഹമ്മദ് ബഷിര്‍ എം.പി. മുഖ്യാതിഥിയായിരിക്കും.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]