ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി യു.എ.ഇ.യില്‍, സ്വീകരിക്കാന്‍ മലയാളി പ്രവാസികളും, നേതാക്കളും

മലപ്പുറം: യു.എ.ഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവാസികളുടെ വന്‍വരവേല്‍പ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളോട്കൂടി കൂടുതല്‍ ശക്തനും ജനകീയനുമായ രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമാണ് ദുബായ് വിമാനത്താവളത്തില്‍ എത്തിയത്. പ്രവര്‍ത്തകര്‍ വന്‍ഹര്‍ഷാരവത്തോടെയും, മുദ്രവാക്യം വിളികളോടെയുമാണ് രാഹുല്‍ഗാന്ധിയെ സ്വീകരിച്ചത്. രാജ്യത്തിന്റെ പ്രതീക്ഷ ഇനി രാഹുല്‍ഗാന്ധിയിലാണെന്ന മുദ്രാവാക്യം വിളികളുമായി പ്രവാസിമലയാളികളും സ്വീകരിക്കാന്‍ മുന്നില്‍തന്നെയുണ്ടായിരുന്നു.
പ്രവര്‍ത്തകര്‍ ആവേശത്തോടെ വിമാനത്തവളത്തിലേക്ക് തള്ളിക്കയറിയതോടെ രാഹുല്‍ഗാന്ധിയെ പുറത്തിറക്കാന്‍ നേതാക്കള്‍ ഏറെ പ്രയാസപ്പെട്ടു. തുടര്‍ന്ന് സന്ദര്‍ശനം വിജയിപ്പിക്കാന്‍ കേരളത്തില്‍ നിന്നെത്തിയ കുഞ്ഞാലിക്കുട്ടിയും, ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. ശേഷം രഹുല്‍ഗാന്ധിയെ വിമാനത്തവളത്തില്‍നിന്നും യാത്രയാക്കിയ ശേഷം കുഞ്ഞാലിക്കുട്ടിയും, ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് പ്രവര്‍ത്തകരുമായി സംസാരിച്ചശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്. കെ.എം.സി.സിയുടെ സജീവ ഭാരവാഹികള്‍ അടക്കം നിരവധി പ്രവര്‍ത്തകരാണു ദുബായി വിമാനത്തവളത്തില്‍എത്തിയിരുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി യു.എ.ഇയിലെത്തിയത്. വെള്ളി, ശനി ദിവസങ്ങളിലാണ് ഔദ്യോഗിക പരിപാടികള്‍.
വ്യാഴാഴ്ച്ച വൈകിട്ട് ആറരയ്ക്കാണ് രാഹുല്‍ഗാന്ധി ദുബായ് വിമാനത്താവളത്തിലെത്തിയത്. വെള്ളിയാഴ്ച്ച രാവിലെ ദുബായ് ജബലഹ്ലിയിലെ തൊഴിലാളി ക്യാംപ് സന്ദര്‍ശിച്ചാണ് ഔദ്യോഗികപരിപാടികള്‍ക്കു തുടക്കം. ശേഷം വൈകിട്ട് നാലിന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിക്കും. ദുബായിലേയും അബുദാബിയിലേയും ബിസിനസ് കൂട്ടായ്മകള്‍ ഒരുക്കുന്ന പരിപാടികളില്‍ രാഹുല്‍ മുഖ്യാതിഥിയായിരിക്കും. വിദ്യാര്‍ഥികളുമായുള്ള സംവാദം, അബുദാബി ഗ്രാന്‍ഡ് മോസ്‌ക് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ കേരളത്തില്‍ നിന്നടക്കം നേതാക്കള്‍ യു.എ.ഇയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നു ഉമ്മന്‍ ചാണ്ടിക്കും, കുഞ്ഞാലിക്കുട്ടിക്കും പുറമെ എം.പിമാരായ, കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്‍, ആന്റോ ആന്റണി എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]