കോഡൂര്‍ വലിയാട് അറക്കല്‍പടിയില്‍ നിയന്ത്രണം വിട്ട ബെക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഡൂര്‍ വലിയാട് അറക്കല്‍പടിയില്‍  നിയന്ത്രണം വിട്ട ബെക്ക് മറിഞ്ഞ്  യുവാവ് മരിച്ചു

മലപ്പുറം: വലിയാട് അറക്കല്‍പടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോഡൂര്‍ ഒറ്റത്തറ ഇട്ടിക്കുളങ്ങര മൊയ്തീന്‍കുട്ടിയുടെ മകന്‍ നിസാമുദ്ദീന്‍(24)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. വട്ടപ്പറമ്പ് ഭാഗത്തുനിന്ന് വീട്ടിലേക്ക് വരുന്ന വഴി അറക്കല്‍പടിയില്‍വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് പെരന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബി.ടെക് പഠനത്തിനു ശേഷം തുടര്‍പഠനത്തിനായി വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടം നടന്നത്്. പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഖബറടക്കം ഇന്ന് ഒറ്റത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ആയിശാബി, ഷറഫുദ്ദീന്‍, ജാബിര്‍അലി(ഖത്തര്‍), അര്‍ഷദ്റഹ്മാന്‍, ഫാത്തിമ സഹദിയ.

Sharing is caring!