തന്നെ വളര്‍ത്തിയതിന് പിന്നില്‍ ലീഗിനും യൂത്ത്‌ലീഗിനുമുള്ള പങ്ക് വളരെ വലുത്: കെ. സുധാകരന്‍

തന്നെ വളര്‍ത്തിയതിന് പിന്നില്‍ ലീഗിനും യൂത്ത്‌ലീഗിനുമുള്ള പങ്ക്  വളരെ വലുത്: കെ. സുധാകരന്‍

മലപ്പുറം: മുസ്ലിംലീലീഗുമായുള്ള ബന്ധം ഘടകകക്ഷി ബന്ധമല്ലെന്നും ലീഗ് തന്റെ പാര്‍ട്ടിയാണെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ഇത് ഒരു ആവേശത്തിന്റെ പുറത്തുപറയുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു. തന്നെ രാഷ്ട്രീയത്തില്‍ വളര്‍ത്തിയതിന് പിന്നില്‍ ലീഗിനും യൂത്ത്‌ലീഗിനുമുള്ള
പങ്ക് വളരെ വലുതാണെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു കടഘകക്ഷി എന്ന നിലക്കല്ല താന്‍ മുസ്ലിംലീഗിനെയും യൂത്ത്‌ലീഗിനെയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പ്രതികരണം തന്നെയാണ് മുസ്ലിംലീഗിനും താന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ രാഹുല്‍ഗാന്ധി എത്തുന്നതിനെ തുടര്‍ന്നു നടന്ന പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

Sharing is caring!