മഞ്ചേരിയില്‍ ആര്.എസ്.എസുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മഞ്ചേരി : ആര് എസ് എസ് പ്രവര്‍ത്തകനെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതി പാപ്പിനിപ്പാറ ആലുംകുന്ന് വാലഞ്ചേരി അഷ്റഫ് (45), മുള്ളമ്പാറ കള്ളാടിത്തൊടി തറമണ്ണില്‍ മുഹമ്മദ് അസ്ലം (36) എന്നിവരെയാണ് മഞ്ചേരി സി ഐ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് ഉച്ചക്ക് രണ്ടുമണിയോടെ പയ്യനാട് അത്താണിക്കല്‍ കൊച്ചുവീട്ടില്‍ എന്ന സ്ഥലത്താണ് കേസിന്നാസ്പദമായ സംഭവം. പയ്യനാട് അത്താണിക്കല്‍ കറുത്തേടത്ത് ശിവദാസന്റെ മകനും ആര് എസ് എസ് മഞ്ചേരി നഗര ശാരീരിക് ശിക്ഷക് പ്രമുഖുമായ അര്ജ്ജുന് (26)നാണ് വെട്ടേറ്റത്. വീടിനടുത്തുള്ള ഷെഡ്ഡില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കെ രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് അര്‍ജ്ജുനനെ വെട്ടിയത്. ഗുരുതരാമായി പരിക്കേറ്റ അര്ജ്ജുന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമം നടത്തിയ നാലംഗ സംഘത്തെ സഹായിച്ചു എന്നതാണ് ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കുമെതിരെയുള്ള കേസ്. ഇവരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]