പുഴച്ചാല്‍ സ്കൂള്‍ ചാരിറ്റി നിര്‍മിച്ച വീടിന്റെ കൈമാറ്റം നാളെ
വേങ്ങര: പറപ്പൂര്പുഴച്ചാല് എ എല്‍ പി സ്ക്കൂള് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ദ്ധന കുടുബത്തിന് നിര്‍മ്മിച്ച് നല്കുന്ന വീടിന്റ താക്കോല്‍ദാനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2014ല്‍ ജീവ കാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് സ്ഥാപിച്ച സംഘത്തിന് സ്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ , പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സംയുക്ത കൂട്ടായ്മ യിലാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. നിരവധി രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കിയിട്ടുണ്ട് എങ്കിലും ഭവന നിര്‍മ്മാണ പദ്ധതി ആദ്യമായാണ് ട്രസ്റ്റ് നടപ്പിലാക്കുന്നത്.. രാവിലെ പത്തരക്ക് കെ എന്‍ എ കാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി മുഖ്യാഥിതിയാവും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ , എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ നാസര്‍ നാലകത്ത്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ , എ ഇ ഒ സി പി വിശാല
ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ വി ആര് ഭാവന, എസ് ഐ സംഗീത് പുനത്തില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പത്ര സമ്മേളനത്തില്‍ എം ആര് രഘു, ടി വി ചന്ദ്ര ശേഖരന്, എ സുരേഷ് കുമാര്‍, വി കെ വിനീത് പങ്കെടുത്തു
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]