പറവണ്ണയില്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പറവണ്ണയില്‍  ലീഗ്-കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

താനൂര്‍: തിരൂര്‍ പറവണ്ണയില്‍ രണ്ടിടത്തായി മൂന്നുപേര്‍ക്ക് വെട്ടേറ്റു. പറവണ്ണ സ്വദേശികളായ ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാറില്‍ എത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരെ തിരൂര്‍ ജില്ലാ ഗവ. ആശപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. വെട്ടേറ്റ രണ്ടു പേര്‍ മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണങ്കിലും ആക്രമത്തിന് പിന്നില്‍ രാഷ്ടിയമുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Sharing is caring!