സ്പീക്കര്‍ ഇടപെട്ടു, 500വര്‍ഷത്തിലധികം പഴക്കമുള്ള പൊന്നാനിയിലെ മിസ്രി പള്ളിയുടെ വികസനപ്രവൃത്തി നിര്‍ത്തിവെപ്പിച്ചു

സ്പീക്കര്‍ ഇടപെട്ടു, 500വര്‍ഷത്തിലധികം പഴക്കമുള്ള പൊന്നാനിയിലെ മിസ്രി പള്ളിയുടെ വികസനപ്രവൃത്തി നിര്‍ത്തിവെപ്പിച്ചു

പൊന്നാനി: ചരിത്ര പ്രസിദ്ധമായ പൊന്നാനിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിസ്രി പള്ളി പുതുക്കിപ്പണിയുന്നതിനായി പൊളിച്ചത് വിവാദമായതോടെ വിഷയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു.പള്ളി പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഭാരവാഹികള്‍ക്ക് അറിയിപ്പ് കൊടുത്തതായി നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. സ്പീക്കര്‍ കൊണ്ടുവന്ന മുസരിസ് മാതൃകയിലുള്ള പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളി.അറ്റകുറ്റപ്പണിക്കാണെങ്കിലും നഗരസഭയെ അറിയിക്കാതെ പൊളിച്ചത് ഗുരുതര പിഴവാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പള്ളി പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.പള്ളിയെ അതേപടി സംരക്ഷിക്കാനാണ് തീരുമാനം.പൈതൃകങ്ങളെ നശിപ്പിക്കുന്ന ഈ വികസനത്തിനെതിരെ വ്യാപക എതിര്‍പ്പാണ് ഉയര്‍ന്നത്.പള്ളിപ്പുതുക്കിപ്പണിയാനാവശ്യമായ സാധന സാമഗ്രികള്‍ ഇറക്കിയിരുന്നു.അടുത്ത ദിവസം തന്നെ പള്ളിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു തീരുമാനം. പള്ളി പുതുക്കി പ്പണിയുന്നതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകം ഓര്‍മയില്‍ മാത്രമാകും.അകത്തെ പള്ളി മാത്രം നില നിര്‍ത്തി മറ്റു ഭാഗങ്ങള്‍ പൊളിച്ച് വികസിപ്പിക്കുകയാണ് ചെയ്യുന്നത്.പൊന്നാനിയിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുന്ന മുസരിസ് മാതൃകയിലുള്ള പൈതൃക സംരക്ഷണ പദ്ധതി യാഥാര്‍ത്യമാകാനിരിക്കെയാണ് വലിയ പള്ളിയോളം പഴക്കമുള്ള മിസ്രി പള്ളി വികസനത്തിന്റെ പേരില്‍ പൊളിച്ചത്.പൊന്നാനിയുടെ പ്രൗഢിയും പ്രതാപവും അടയാളപ്പെടുത്തുന്ന നിരവധി പള്ളികളും മഖ്ബറകളും പൊന്നാനിയില്‍ ഇന്നും തലയെടുപ്പോടെ നിലനില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ കഥകള്‍ ധാരാളം പറയാന്‍ ഇവകള്‍ക്കെല്ലാം ഉണ്ട്. അവയില്‍ പ്രധാനപെട്ട പള്ളിയാണ് പൊന്നാനി മിസിരി പള്ളി

Sharing is caring!