ഹൈദ്രോസ് ജുമാമസ്ജിദിന്റെ ശിലാസ്ഥാപനം പാണക്കാട് സ്വാദിഖലി തങ്ങള്‍ നിര്‍വഹിച്ചുനടത്തി

ഹൈദ്രോസ് ജുമാമസ്ജിദിന്റെ ശിലാസ്ഥാപനം പാണക്കാട് സ്വാദിഖലി തങ്ങള്‍  നിര്‍വഹിച്ചുനടത്തി

പരപ്പനങ്ങാടി:പുനര്‍ നിര്‍മാണം നടത്തുന്ന കൊടപ്പാളി ഹൈദ്രോസ് ജുമാമസ്ജിദിന്റെ ശിലാസ്ഥാപന കര്‍മ്മം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പരപ്പനങ്ങാടി ഖാസി പനയത്തില്‍ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. പി കെ അബ്ദുറബ്ബ് എം എല്‍ എ, സയ്യിദ് പി എസ് എച്ച് തങ്ങള്‍, സയ്യിദ് യാക്കൂബ് തങ്ങള്‍, പ്രൊഫ:ഇ പി മുഹമ്മദലി, അലി തെക്കേപ്പാട്ട്, ഹുസൈന്‍ഹാജി പുളിക്കലകത്ത്, സി പി ഇമ്പിച്ചിബാവ, കെ അബ്ദുറഹ്മാന്‍ വഹബി, കെ മുഹമ്മദ് നഹ, പി വി മുഹമ്മദ്, പി എം മുഹമ്മദ്, എഞ്ചിനീയര്‍ പി വി മുജീബ്‌റഹ്മാന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹനീഫ കൊടപ്പളി, എ കെ അബൂബക്കര്‍, കെ ബഷീര്‍ പ്രസംഗിച്ചു.
പടം:പുനര്‍ നിര്‍മാണം നടത്തുന്ന കൊടപ്പാളി ഹൈദ്രോസ് ജുമാമസ്ജിദിന്റെ ശിലാസ്ഥാപന കര്‍മ്മം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.

Sharing is caring!