ഹര്‍ത്താലിനോടും, പണിമുടക്കിനോടും മലപ്പുറം പറയുന്നു..ബൈ ബൈ

ഹര്‍ത്താലിനോടും,  പണിമുടക്കിനോടും  മലപ്പുറം പറയുന്നു..ബൈ ബൈ

മലപ്പുറം: പണിമുടക്കുകളോടും, ഹര്‍ത്താലുകളോടും മുഖം തിരിച്ച് മലപ്പുറം ജില്ല. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനോട് മുഖം തിരിച്ചതുപോലെ തന്നെ ഇന്ന് നടന്ന പണിമുടക്കിനോടും ജനം മുഖം തിരിച്ചു.
ജില്ലയിലെ മിക്ക ഇടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി, വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ നീളുന്ന ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ പരപ്പനങ്ങാടിയിലും അങ്ങാടിപ്പുറത്തും ട്രെയിന്‍ തടഞ്ഞു. അങ്ങാടിപ്പുറത്ത് 9.55ന്റെ ഷൊര്‍ണൂര്‍ നിലമ്പൂര്‍ ട്രെയിന്‍ സമരാനുകൂലികള്‍ അരമണിക്കൂര്‍ തടഞ്ഞിട്ടു. രാവിലെ 10ന് പരപ്പനങ്ങാടി സേ്റ്റഷനിലെത്തിയ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനാണ് സമരക്കാര്‍ തടഞ്ഞത്. 10.35 ന് സമരക്കാരെ പോലീസ് നീക്കം ചെയ്തതോടെയാണ് സമരം അവസാനിച്ചത്. തുടര്‍ന്ന് പ്രകടനം നടത്തി. ട്രെയിന്‍ തടയല്‍ സമരം സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി.പി.സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് ചേക്കാലി അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍, പി.ഒ.സലാം, എം.പി.സുരേഷ്ബാബു പ്രസംഗിച്ചു. കെ.അബ്ദുല്‍ഗഫൂര്‍, സി.സുബൈര്‍, അഡ്വ. ഇബ്രാഹിംകുട്ടി, വാസു കാരയില്‍, കെ.ജയചന്ദ്രന്‍, ഹംസ കളത്തിങ്ങല്‍, ടി.കാര്‍ത്തികേയന്‍, ടി.സെയ്തുമുഹമ്മദ്, ധര്‍മരാജന്‍ എന്ന രാജുട്ടി, എം.കെ.വിജയന്‍ നേതൃത്വം നല്‍കി. പരപ്പനങ്ങാടി ടൗണില്‍ നടന്ന പ്രതിഷേധ യോഗം ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു.

Sharing is caring!