മലപ്പുറത്തുകാരന്‍ ആഷിഖ് കുരുണിയനാണ് താരമെന്ന് സുനില്‍ ഛേത്രി

മലപ്പുറത്തുകാരന്‍  ആഷിഖ് കുരുണിയനാണ് താരമെന്ന് സുനില്‍ ഛേത്രി

മലപ്പുറം: ഏഷ്യ കപ്പില്‍ തായ്‌ലാന്റിനെതിരായ മത്സരത്തിലെ മലപ്പുറത്തുകാരന്‍ ആഷിഖ് കുരുണിയന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ക്യാപ്റ്റന്‍ സുനില്‍ ഛേത്രി.

മത്സരത്തിലെ ആഷിഖിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് സുനില്‍ ഛേത്രി പറഞ്ഞു. ആഷിഖിന്റെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട് എന്നും ഛേത്രി പറഞ്ഞു. പതിവില്ലാത്ത സെക്കന്‍ഡ് സ്‌ട്രൈക്കറുടെ റോളില്‍ ആയിരുന്നു ആഷിഖ് ഇറങ്ങിയത്.

ആഷിഖ് ഇറങ്ങിയത് അവന് പരിചയമില്ലാത്ത പൊസിഷനില്‍ ആയിരുന്നു. അവന്‍ ഒരു സ്‌ട്രൈക്കര്‍ അല്ല. എന്നിട്ടും ആ റോള്‍ മനോഹരമായി കൈകാര്യം ചെയ്തു. ആഷിഖ് ഗ്രൗണ്ടില്‍ കഠിന പ്രയത്‌നം ചെയ്തു എന്നും ഛേത്രി പറഞ്ഞു.

മത്സരത്തില്‍ ഛേത്രി നേടിയ രണ്ടു ഗോളുകളും ഒരുക്കിയത് ആഷിഖ് ആയിരുന്നു. ആദ്യം ഛേത്രിയുടെ പെനാള്‍ട്ടി സ്വന്തമാക്കി കൊടുത്തു. പിന്നെ ഒരു ഫ്‌ലിക്ക് പാസിലൂടെ ഛേത്രിയുടെ രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.

ജെജെ ഇന്ത്യയുടെ വലിയ താരമാണ്. ജെജെ ഏഷ്യാ കപ്പ് യോഗ്യതാ ഘട്ടങ്ങളില്‍ വലിയ സംഭാവന ചെയ്തിട്ടുണ്ട്. ആ ജെജെയുടെ റോളില്‍ ഇറങ്ങി ആ ബൂട്ടിന് പകരം ആകുന്ന പ്രകടനം നടത്തുക എന്നത് ചെറിയ കാര്യമല്ല എന്നും ഛേത്രി പറഞ്ഞു.

Sharing is caring!