റിലയന്‍സ് ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ മലപ്പുറം എം.എസ്.പി പൊരുതി തോറ്റു

റിലയന്‍സ് ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ മലപ്പുറം എം.എസ്.പി പൊരുതി തോറ്റു

മലപ്പുറം: കേരളത്തില്‍നിന്ന് ആദ്യമായൊരു ടീം റിലയന്‍സ് ഫൗണ്ടേഷന്‍ ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. 2012ലും 2014ലും സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്‌കൂള്‍ ഫുട്ബാള്‍ ടൂര്‍ണമന്റെ് കലാശക്കളിക്ക് യോഗ്യത നേടിയ മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ് തന്നെ. ഇത്തവണ മേഘാലയയിലെ ഷില്ലോങ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു എതിരാളികള്‍. പക്ഷെ, ഒരിക്കല്‍ കൂടി സുപ്രധാന കിരീടത്തിനരികെ ബിനോയ് സി. ജെയിംസ് പരിശീലിപ്പിച്ച കുട്ടികള്‍ വീണു. 2014ല്‍ ബ്രസീലിലെ സന്റെ് ആന്‍േറാണിയോസ് സ്‌കൂളിനോടേറ്റ പോലെ സഡന്‍ ഡെത്തില്‍ തോല്‍വി. മുംബൈയിലെ ആര്‍.സി.പി സ്?റ്റേഡിയത്തില്‍ നിശ്ചിത സമയം ഗോള്‍രഹിത സമനിലയിലാണ് കളി അവസാനിച്ചത്. 4-5നായിരുന്നു ഷില്ലോങ്ങിന്റെ ജയം.

ആയിരത്തോളം സ്‌കൂളുകള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്നു ഷില്ലോങ്. ജില്ലയിലും മേഖലയിലും സംസ്ഥാനതലത്തിലും സീനിയര്‍ വിഭാഗം ജേതാക്കളായി അന്തിമ റൗണ്ട് കളിക്കാന്‍ അവസരം ലഭിച്ച എം.എസ്.പി കുട്ടികള്‍ 90 മിനിറ്റും പൊരുതി. ഗോളടിക്കാനായില്ലെങ്കിലും ശാരീരിക ക്ഷമതയിലും മുന്നില്‍ നില്‍ക്കുന്ന ഷില്ലോങ് താരങ്ങളെ പിടിച്ചുകെട്ടാന്‍ ഇവര്‍ക്കായി. ഫൈനല്‍ വിസില്‍ ഉയര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ട്.

33 എന്ന സ്‌കോറിലാണ് ഷൂട്ടൗട്ട് അവസാനിച്ചത്. സഡന്‍ ഡെത്തിലെ അവസാന കിക്ക് ഷില്ലോങ്ങി???െന്റ ഗോള്‍ കീപ്പര്‍ സേവ് ചെയ്തതോടെ 4-5ന് ജയം അവര്‍ക്ക് സ്വന്തമായി. ഷിജു, റബീഹ്, അധര്‍വ്, സിയാദ് എന്നിവരാണ് എം.എസ്.പിക്ക് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യ റൗണ്ടില്‍ കൊല്‍ക്കത്ത, മിനര്‍വ പഞ്ചാബ്, താക്കൂര്‍ മുംബൈ സ്‌കൂളുകളെ തോല്‍പിച്ചാണ് ടീം സെമി ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ റോസറി ഗോവ സ്‌കൂളിനെ 2-0ന്

മൂന്ന് ലക്ഷം രൂപയായിരുന്നു വിജയികള്‍ക്ക് സമ്മാനത്തുക. റണ്ണേഴ്‌സ് അപ്പായ എം.എസ്.പിക്ക് ഒരു ലക്ഷവും ട്രോഫിയും ലഭിച്ചു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി എം.എസ്.പിയുടെ സ്‌ട്രൈക്കര്‍ ഇ. പ്രതാപ് തെരഞ്ഞെടുക്കപ്പെട്ടു. ആറ് ഗോളടിച്ചാണ് താരം ഗോള്‍ഡന്‍ ബാളിന് ഉടമയായത്. തിരുവനന്തപുരം പുതിയതുറ സ്വദേശിയായ പ്രതാപ് പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്. 2017ലാണ് എം.എസ്.പിയിലെത്തിയത്.

സുബ്രതോ കപ്പിന്റെ ചരിത്രത്തില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ടീമാവാന്‍ 2012ല്‍ എം.എസ്.പി എച്ച്.എസ്.എസിന് അവസരം ലഭിച്ചിരുന്നു. യുക്രെയ്‌നിലെ ഡൈനാമോ കീവ് ജൂനിയര്‍ ടീമിനോട് രണ്ടിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെട്ടു. 2014ലായിരുന്നു മറ്റൊരു സുബ്രതോ കപ്പ് കിരീടപ്പോരാട്ടം. കളി നിശ്ചിത സമയത്ത് 2-2 എന്ന സ്‌കോറില്‍ അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ഫലം 4-4. സഡന്‍ ഡെത്തില്‍ വിജയം പക്ഷെ, ബ്രസീലിലെ സ??െന്റ് ആ?േന്റാണിയോസ് സ്‌കൂളിനൊപ്പം നിന്നു.

ബിഗ് സ്‌ക്രീനിന് മുന്നിലെ ആവേശമത്സരം

ബിഗ് സ്‌ക്രീനില്‍ കാണിച്ച എം.എസ്.പി കമ്യൂണിറ്റി ഹാള്‍ തിങ്കളാഴ്ച രാവിലെ നിറഞ്ഞുകവിഞ്ഞിരുന്നു. കുട്ടികളും അധ്യാപകരും പൊലീസുകാരും സാധാരണ ഫുട്ബാള്‍ പ്രേമികളുമെല്ലാം ആവേശത്തോടെ കൈയടിച്ചു. ടീമിന്റെ ഓരോ നീക്കങ്ങളെയും പ്രോത്സാഹിപ്പിച്ചു. 2012ലെയും ’14ലെയും സുബ്രതോ കപ്പ് ഫൈനലിന് സമാനമായ അന്തരീക്ഷം. പക്ഷെ, ഒരിക്കല്‍ കൂടി ഭാഗ്യം എം.എസ്.പിയെ കൈവിട്ടു. കമാന്‍ഡന്റ് യു. അബ്?ദുല്‍ കരീം, മുന്‍ കേരള പൊലീസ് താരങ്ങളായ ഹബീബ് റഹ്മാന്‍, റോയ് റോജസ് തുടങ്ങിയവര്‍ കളി കാണാനെത്തിയിരുന്നു.

Sharing is caring!