ചെറിയാപ്പുവിന് സഹായവുമായി വനിതാ ലീഗും
![ചെറിയാപ്പുവിന് സഹായവുമായി വനിതാ ലീഗും](https://cdn.statically.io/img/malappuramlife.com/wp-content/uploads/2019/01/5-2.jpg)
വളാഞ്ചേരി: യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടയില്‍ സാമൂഹ്യ ദ്രോഹികളുടെ കല്ലേറില്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ എടയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റായ എടയൂര്‍ വട്ടപ്പറമ്പിലെ വി.പി.മുഹമ്മദലി എന്ന ചെറിയാപ്പുവിനെ കോട്ടക്കല്‍ മണ്ഡലം വനിത ലീഗ് കമ്മിറ്റി സന്ദര്‍ശിച്ചു. ഭാരവാഹികളായ പ്രസിഡന്റ് സുലൈഖാബി, സെക്രട്ടറി ഷെരീഫ ബഷീര്‍, ട്രഷറര്‍ നഫീസ, വൈസ് പ്രസിഡന്റ് വസീമ വേളേരി, ജോയിന്റ് സെക്രട്ടറിമാരായ ഫസീല, ഷെമീറ അടുവണ്ണി, കെ.ബി.ഉമ്മാത്തക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ചെറിയാപ്പുവിന്റെ ചികിത്സക്കും കുടുംബത്തിന് വീട് വെച്ചു നല്കുന്നതിനുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി തുടങ്ങിയ കുടുംബ സഹായ സമിതിയിലേക്ക് സഹായം നല്‍കുമെന്നും അവര്‍ പറഞ്ഞു.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2025/01/Bike-death-Valancheri-700x400.jpg)
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]