കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം പ്രസിഡണ്ട് വല്ലാഞ്ചിറ ഹുസൈന്റെ വീടിനു നേരെ കല്ലേറ്

കോണ്‍ഗ്രസ് മഞ്ചേരി  മണ്ഡലം പ്രസിഡണ്ട്  വല്ലാഞ്ചിറ ഹുസൈന്റെ  വീടിനു നേരെ കല്ലേറ്

മഞ്ചേരി: കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം പ്രസിഡണ്ട് വല്ലാഞ്ചിറ ഹുസൈന്റെ വീടിനു നേരെ സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞതായി പരാതി. ഞായറാഴ്ച രാത്രി 11.50ന് മഞ്ചേരി ചെട്ടിയങ്ങാടിയിലുള്ള വീടിനു നേരെയാണ് അക്രമം. ഉടന്‍ മഞ്ചേരി പൊലീസിനെ അറിയിക്കുകയും പത്തു മിനിറ്റിനകം പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
വീടിനു മുമ്പിലെ വഴിയില്‍ നിന്നാണ് കല്ലേറ് വന്നിട്ടുള്ളത്. ഏഴ് കല്ലുകള്‍ പൊലീസ് കണ്ടെടുത്തു. ജനല്‍ ചില്ലുകള്‍, കാര്‍ സിഗ്നല്‍ ലൈറ്റ്, ജലസേചന പി വി സി പൈപ്പ് എന്നിവ കല്ലേറില്‍ തകര്‍ന്നു. മലപ്പുറത്തു നിന്നും എസ് എസ് ബി, എസ് ബി പൊലീസും മഞ്ചേരി പൊലീസും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
പൊതുവെ രാഷ്ട്രീയമായി ശാന്തമായ പ്രദേശമാണ് ചെട്ടിയങ്ങാടിയെന്നും കല്ലേറിനു പിന്നില്‍ സാമൂഹിക വിരുദ്ധരാകാനാണ് സാദ്ധ്യതയെന്നും വല്ലാഞ്ചിറ ഹുസൈന്‍ പറഞ്ഞു.

Sharing is caring!