പെണ്‍കുട്ടികള്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെടുന്ന കാലം അവസാനിച്ചു: മന്ത്രി ജലീല്‍

പെണ്‍കുട്ടികള്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെടുന്ന കാലം അവസാനിച്ചു: മന്ത്രി ജലീല്‍

മഞ്ചേരി: ആരുടെയും അമ്മിയുടെ ചുവട്ടിലല്ല പെണ്‍കുട്ടികളുടെ തട്ടത്തിന്റെ തലയെന്നും പെണ്‍കുട്ടികള്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെടുന്ന കാലം അവസാനിച്ചുവെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതും ജോലിക്ക് പോകുന്നതും വ്യാപകമായി വിലക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അക്കാലത്ത് ടിവിയും സിനിമയും വീടിനകത്ത് നിഷിദ്ധമായിരുന്നു. ഈ അവസ്ഥക്ക് ഇപ്പോള്‍ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും ഇതിനുപിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടലുകളാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ആരോഗ്യ സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ ഫെസ്റ്റിവെല്‍ മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിയിലോ ചര്‍ച്ചിലോ അമ്പലങ്ങളിലോ സ്ത്രീയുടെ കാല്‍കുത്തിയാല്‍ ഒന്നും സംഭവിക്കില്ലെന്നും ഇവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്നതാണ് ക്രൂരതയെന്നും എന്തിന്റെ പേരിലായാലും ഇതൊന്നും വകവെച്ചുകൊടുക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ദിപു ദാമോദര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം പി ശശി, ഡോ. പുഷ്പ, അഹിജിത്ത് വിജയന്‍, മുബഷിര്‍, ജ്യോതി ലക്ഷ്മി, അഫ്‌സല്‍, അര്‍ജുന്‍ ദിനേശ്, രമേശന്‍ പ്രസംഗിച്ചു. കെ എ സക്കീര്‍ സ്വാഗതം പറഞ്ഞു.

‘ലബ് ഡബ്’ വേദികളില്‍ ഇന്ന്
മഞ്ചേരി : കേരള ആരോഗ്യ സര്‍വകലാശാലാ നോര്‍ത്ത് സോണ്‍ കലോത്സവം ‘ലബ് ഡബ്’ മഞ്ചേരി ഗവ. മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുന്നു. ഇന്ന് വേദി ഒന്ന് ബ്രിട്ടോ-അഭിമന്യുവില്‍ കോല്‍ക്കളി, തിരുവാതിര,അറബനമുട്ട്, നാടകം, വേദി രണ്ട് ലിനിയില്‍ സ്‌കിറ്റ്, മിമിക്രി, പ്രഛന്നവേഷം, പൂരംകളി, ഏകാങ്ക നാടകം, വേദി മൂന്ന് മൃണാല്‍സെന്നില്‍ ഇടക്ക, മദ്ദളം, മൃദംഗം, തബല, തകില്‍, പക്കവാദ്യം, ജാസ്, ട്രിപ്പിള്‍ ഡ്രം, ഭരതനാട്യം(ആണ്‍, പെണ്‍), കേരള നടനം. വേദി നാല് ബാലഭാസ്‌ക്കറില്‍ വയലിന്‍(ഈസ്റ്റേണ്‍, വെസ്റ്റേണ്‍), വീണ, ഗിറ്റാര്‍, ശാസ്ത്രീയ സംഗീതം(ആണ്‍, പെണ്‍). വേദി അഞ്ച് ഉമ്പായിയില്‍ ലളിതഗാനം (ആണ്‍, പെണ്‍), വെസ്റ്റേണ്‍ സോളോ (ആണ്‍, പെണ്‍), ഗസല്‍(ആണ്‍, പെണ്‍), വേദി ആറ് ഗൗരി ലങ്കേഷില്‍ മോണോ ആക്ട്, സംഘഗാനം (ഇന്ത്യന്‍, വിദേശം), ദേശഭക്തിഗാനം.
മല്‍സര വിജയികള്‍ ഒന്ന്, രണ്ട് മൂന്ന് ക്രമത്തില്‍: എംബ്രോയിഡറി: ശിഖപ്രേം (ജിഎച്ച്എംസി കോഴിക്കോട്), അക്ഷയ ദിനേഷ് (ഗവ. കോളേജ് ഓഫ് നേഴ്സിംങ് കോഴിക്കോട്) നയന അനില്‍ (ഇഎംഎസ് കോളേജ് ഓഫ് നേഴ്സിംങ് പെരിന്തല്‍മണ്ണ). ചെറുകഥ(ഇംഗ്ലീഷ്): ഡെറ്റിന്‍ മാത്യു (ഇഎംഎസ് കോളേജ് ഓഫ് നേഴ്സിംങ് പെരിന്തല്‍മണ്ണ), ഫാത്തിമത്ത് ലമീസ ഷെറിന്‍ (ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്), ഫാത്തിമ ഷെറിന്‍ (കോട്ടക്കല്‍ ആയുര്‍വേദ കോളേജ്). ക്ലേ മോഡലിങ്: അര്‍ജുന്‍ കൃഷ്ണ (ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്), സോന ഫ്രാന്‍സിസ് (ഗവ. കോളേജ് ഓഫ് നേഴ്സിംങ് കോഴിക്കോട്), റിഷഭ രാംകുമാര്‍ (ഗവ. ആയുര്‍വേദ കോളേജ് പരിയാരം). പെന്‍സില്‍ ഡ്രോയിംങ്: ഇ വി സത്യ (ദേവികാമ്മ സ്മാരക കോളേജ് ഓഫ് ഫാര്‍മസി), പി സി അനുശ്രീ (ജെഡിടി ഇസ്ലാമിക് കോളേജ് ഓഫ് ഫിസിയോ തെറാപ്പി), കെ പി നാജിയ (ഗവ. പാരാമെഡിക്കല്‍ കോളേജ് കോഴിക്കോട്). കാര്‍ട്ടൂണ്‍: കെ വി ശരവണ്‍ (ഗവ. ആയുര്‍വേദ കോളേജ് പരിയാരം), എസ് അഖില്‍ (മിംമ്‌സ് കോളേജ് മലപ്പുറം), കെ വി അര്‍ജുന്‍ (ഫാര്‍മസിസ് സയന്‍സ് കോളേജ് പരിയാരം). ക്വിസ്സ്: പി സനിന്‍ (പരിയാരം മെഡിക്കല്‍ കോളേജ് കണ്ണൂര്‍), ഐ പി മുഹമ്മദ് റിഷാദ് (അല്‍ഷിഫാ ഫാര്‍മസി കോളേജ് പെരിന്തല്‍മണ്ണ), പി വി അഞ്ജന (എംവിആര്‍ ആയുര്‍വേദിക്ക് കോളേജ് കണ്ണൂര്‍).
പ്രസംഗം ഹിന്ദി: ജോപ്പോള്‍ ജോസ് (ഗവ. മെഡിക്കല്‍ കോളേജ് മഞ്ചേരി), എസ് ആര്‍ അശ്വതി (പി എന്‍ പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്), രോഹിത് (ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്). മലയാള പ്രസംഗം: എസ് ശ്രീലക്ഷ്മി (കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഇ അഫിയ (ശാന്തി കോളേജ് ഓഫ് നേഴ്സിംങ്), അഭിരാം പ്രസാദ് (ഗവ. മെഡിക്കല്‍ കോളേജ് മഞ്ചേരി), മുഹമ്മദ് ഷനൂഫ് (അല്‍സലാമാ ഒക്ടോമെട്രി കോളേജ് പെരിന്തല്‍മണ്ണ). പ്രസംഗം ഇംഗ്ലീഷ്: എം വി ഹരികൃഷ്ണന്‍ (ആജ്ഞനേയ ഡെന്റല്‍ കോളേജ് കോഴിക്കോട്), ശില്‍പ ജോസ് (പിഎന്‍ പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്), ഫാത്തിമ ലെനിഷാ ഷെറിന്‍ (കോഴിക്കോട് മെഡിക്കല്‍ കോളേജ്).

Sharing is caring!