തേഞ്ഞിപ്പലത്ത് അക്രമം തുടരുന്നു. ബിജെപി പ്രവര്‍ത്തന്റെ ബാര്‍ബര്‍ ഷോപ്പ് അടിച്ച് തകര്‍ത്തു

തേഞ്ഞിപ്പലത്ത് അക്രമം തുടരുന്നു. ബിജെപി പ്രവര്‍ത്തന്റെ ബാര്‍ബര്‍ ഷോപ്പ് അടിച്ച് തകര്‍ത്തു

തേഞ്ഞിപ്പലം: മേലേ ചേളാരിയിലെ ലനീഷ് പരിയാരത്തിന്റെ ബോയ്‌സ് ജന്റ്‌സ് ബ്യുട്ടി പാര്‍ലറാണ് കഴിഞ്ഞ ദിവസം രാത്രിഅടിച്ചു തകര്‍ത്തത്. ഹര്‍ത്താല്‍ ദിവസം ചേളാരിക്കടുത്ത ആലുങ്ങലില്‍ രണ്ട് കടകള്‍ക്ക് നേരെ ഹര്‍ത്താലനുകൂലികള്‍ അക്രമം നടത്തിയിരുന്നു. ലെനീഷിന്റെ ഷോപ്പ് പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. എ സി, എല്‍ഇഡി, കസേരകള്‍, ഗ്ലാസുകള്‍ അടക്കം തകര്‍ത്ത വകയില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതെ സമയം ഹര്‍ത്താല്‍ ദിവസംഅക്രമം നടത്തിയ 9 പേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലാവര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ നിന്നും ജാമ്യം നല്‍കി വിട്ടയച്ചു. ശബരിമല കര്‍മ സമിതിയുടെ ആഹ്വാന പ്രകാരം കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന അക്രമത്തിന് നേതൃത്വം നല്‍കി യവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

തേഞ്ഞിപ്പലം വലിയപറമ്പ് സുരേഷ് ബാബു (42), കടക്കാട്ടു പാറ വടക്കേ പുരക്കല്‍ ബൈജു, ബാക്കയില്‍ വീട്ടില്‍ ബരിക്കല്ലന്‍ കണ്ടി ഗോകുല്‍ ദാസ്, നീരോല്‍ പാലം തേവര്‍ കണ്ടത്തില്‍ വിഷ്ണു (25), ചെനക്കല്‍ സ്വദേശികളായ സനല്‍ കുമാര്‍ (37), അക്ഷയ് കൃഷ്ണ (27), അഷന്ത് (22), സുബില്‍ (31), പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി രാജേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ നിസാര കേസ് ചുമത്തിയ ഇവരെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തേഞ്ഞിപ്പലം ആലുങ്ങലില്‍ പൊലിസിന്റെ നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തി റോഡില്‍ മര്‍ഗ്ഗ തടസ്സം ഉണ്ടാക്കിയതിനും കടകള്‍ അക്രമിക്കുകയും ചെയ്തതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Sharing is caring!