പൊന്നാനിയില്‍ പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പോലീസ് ടെസ്റ്റ് എഴുതി കാത്തിരിക്കുന്ന ആര്.എസ്.എസ് പ്രവര്ത്തകന്
പൊന്നാനി:ബി.ജെ.പി. പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിലും എസ് ഐ അടക്കമുള്ള പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ആര് എസ് എസ് നേതാവ് അടക്കം രണ്ടു പേര് കൂടി അറസ്റ്റിലായി.അരുണ്‍, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്.സുനില്‍ പൊന്നാനി താലൂക്ക് ആര് എസ് എസ് കാര്യവാഹകാണ്.അരുണ്‍ പോലീസ് സര്‍വീസില്‍ കയറാനുള്ള ടെസ്റ്റ് എഴുതി കാത്തിരിക്കുന്ന ഉദ്ധ്യോഗാര്ത്ഥിയാണ്.
ഇതാടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ആര് എസ് എസ് പൊന്നാനി കാര്യവാഹക് അടക്കം രണ്ടു പേരെയാണ് പൊന്നാനി സി ഐ അറസ്റ്റ് ചെയ്തത്.ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.പൊലീസിനു നേരെയുണ്ടായ അക്രമത്തില്‍ പൊന്നാനി എസ്.ഐ.കെ.നൗഫല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ഫോട്ടോ പരിശോധിച്ച് ഓപ്പറേഷന് വിന്‍ഡോ പ്രകാരമാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ അക്രമത്തിന് നേതൃത്വം നല്കിയവരെല്ലാം ഒളിവിലാണ്. അക്രമികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.കൂടാതെ ഹര്‍ത്താലിലുണ്ടായ നാശ നഷ്ടങ്ങള്‍ പിടിയിലായവരില്‍ നിന്നും ഈടാക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. പ്രകടനത്തില്‍ പങ്കെടുത്തവരുടെ 12 ബൈക്കുകള്‍ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് നീക്കി. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് ബൈക്ക് നമ്പര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തി അക്രമത്തിന് നേതൃത്വം നല്കിയവരേയും കണ്ടെത്തും.കഴിഞ്ഞ ദിവസം അറസ്റ്റിലായ പൊന്നാനി കടവനാട് സ്വദേശി തലക്കാട്ട് ജിതിന് (21), മാറഞ്ചേരി പുറങ്ങ് സ്വദേശി പൂവൂര്‍ വീട്ടില്‍ അജിത്ത് (20), പൊന്നാനി എം.എല്‍.എ.റോഡ് കുരുടായില്‍ അക്ഷയ് (18), ഈഴുവത്തിരുത്തി സ്വദേശി തൊട്ടി വളപ്പില്‍ മണികണ്ഠന് (53) എന്നിവരെ റിമാന്റ് ചെയ്തു.കൊലപാതകശ്രമം എന്ന വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]