മങ്കട മണ്ഡലത്തിലെ ഏഴ് സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനത്തിനായി 13കോടി രൂപ അനുവദിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ
മങ്കട: മങ്കട മണ്ഡലത്തിലെ ഏഴ് സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 13 കോടി രൂപ അനുവദിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഫണ്ടില്‍ നല്കിയ നിര്‍ദേശങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ജി.എച്ച്.എസ്.എസ് മങ്കട, ജി.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം, ജി.എച്ച്.എസ്.എസ് പാങ്ങ് എന്നിവക്ക് 3 കോടി രൂപ വീതം ഒമ്പത് കോടിയും. ജി.എച്ച്.എസ്. ചേരിയം, ജി.യു.പി എസ് പാങ്ങ്, ജി.യു.പിഎസ് കൂട്ടിലങ്ങാടി, ജി.യു.പി.എസ് മങ്കട പള്ളിപ്പുറം എന്നിവക്ക് ഓരോ കോടി വീതം നാല് കോടിയടക്കം ആകെ പതിമൂന്ന് കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് മണ്ഡലത്തിലെ വിവിധ സ്കൂളുകള്‍ക്ക് ഭരണാനുമതി ലഭിച്ചത്.
പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകളുടെ ശാസ്ത്രീയമായ മാസ്റ്റര്‍പ്ലാനും വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടും തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കിറ്റ്ക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2017- 18 സാമ്പത്തിക വര്‍ഷത്തില്‍ മക്കരപ്പറമ്പ് ഗവ. ഹയര്‍സെക്കന്റെറി അന്താരാഷ്ട നിലവാരത്തില്‍ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്താന്‍ 5 കോടിയും കടുങ്ങപുരം ഗവ: ഹയര്‍സെക്കന്ററി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി കേന്ദ്രമാക്കി 3 കോടി രൂപയും അനുവദിച്ചപ്പോള്‍ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന ജി.എച്ച്.എസ്.എസ് മങ്കട, ജി.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം, ജി.എച്ച്.എസ്.എസ് പാങ്ങ് എന്നിവക്ക് ഫണ്ടനുവദിക്കാന്‍ എം.എല്‍.എ സര്‍ക്കാറിലേക്ക് കത്ത് നല്‍കിയിരുന്നു.
ഇത് കൂടാതെ കിഫ്ബിവഴിയുള്ള 2018-19 സാമ്പത്തിക വര്‍ഷം അഞ്ഞൂറ് വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് ഫണ്ടനുവദിക്കുന്നതിന് ജി.എച്ച്.എസ്. ചേരിയം, ജി. യു.പി എസ് പാങ്ങ്, ജി.യു.പി എസ് കൂട്ടിലങ്ങാടി, ജി.യു.പി എസ് മങ്കട പള്ളിപ്പുറം എന്നീ സ്കൂളുകളെുടെ പേര് നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചു. ഇത്തവണ മണ്ഡലത്തിലെ 24 സ്കൂളുകള്‍ ഹൈടെക്ക് സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ചേരിയം ജി.എച്ച്.എസില്‍ ആസ്തി ഫണ്ടില്‍ നിന്നും 50 ലക്ഷമടക്കം ഒന്നരകോടിയും, കടുങ്ങപുരം ഗവ: ഹയര്സെക്കന്ററിയില് ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടിയടക്കം 4.46 കോടിയും, പാങ്ങ് ഗവ: ഹയര്സെക്കന്ററിയില് ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടിയടക്കം 4 കോടിയും മങ്കട പള്ളിപ്പുറം ഹയര്സെക്കന്ററിയില് ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടിയടക്കം വിവിധ കെട്ടിടങ്ങള്‍ക്ക് 8 കോടിയും മങ്കട ജിഎച്ച് എസ് എസ് ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടിയടക്കം 5 കോടിയും. മങ്കട പള്ളിപ്പുറം ഗവ: യു.പി സ്കൂളില്‍ ആസ്തി ഫണ്ടില്‍ നിന്നും കെട്ടിടത്തിന് 65 ലക്ഷമടക്കം 1.65 കോടിയും, പാങ്ങ് ജി.യു.പിയില്‍ മാതൃകാ സ്കൂള്‍ പദ്ധതിക്ക് 35 ലക്ഷമടക്കം 2.35 കോടിയുടെ പ്രവര്‍ത്തികളാണ് നടക്കുക.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കഴിഞ്ഞ 3 വര്‍ഷം വിവിധ സ്കൂളുകള്‍ക്ക് 4.4 കോടി രൂപയും മറ്റു പദ്ധതികളുമായി 26.5 കോടി രൂപയും അനുവദിക്കാനായത് വലിയ നേട്ടമാണെന്നും ഇത് പ്രാവര്‍ത്തികമാകുന്നതോടെ മങ്കട മണ്ഡലം വിദ്യാഭ്യാസ രംഗത്ത് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണമായ മാറ്റമുണ്ടാക്കുമെന്നും ഇത്തവണ പുത്തനങ്ങാടി ജി.എല്‍.പി.എസ്, പലകപ്പറമ്പ് ജി.എല്‍.പിഎസ്, പൂഴിക്കുന്ന് ജി.എല്‍പി എസ് , കര്‍ക്കിടകം ജി.എല്‍പി.എസ് എന്നിവക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]