ഹര്‍ത്താല്‍ വ്യാപക സംഘര്‍ങ്ങള്‍, തവനൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് അഗ്‌നിക്കിരയാക്കി

ഹര്‍ത്താല്‍ വ്യാപക സംഘര്‍ങ്ങള്‍, തവനൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് അഗ്‌നിക്കിരയാക്കി

മലപ്പുറം: തവനൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് അഗ്‌നിക്കിരയാക്കി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ എടപ്പാളില്‍ പോലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമത്തില്‍ നാലു പോലീസ് കാരടക്കം ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. എടപ്പാള്‍ ടൗണില്‍ പന്ത്രണ്ട് ഇരുചക്രവാഹനങ്ങള്‍ തകര്‍ത്തു.
പൊന്നാനിയില്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന വാഹനം അടിച്ചു തകര്‍ത്തു. എടപ്പാളില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റമുട്ടി, സ്ഥലത്തേക്ക് ചങ്ങരംകുളത്തനിന്ന് അമ്പതോളം ബൈക്കുകളില്‍ മുദ്രാവാക്യം വിളിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തര്‍കൂടി എത്തിയതോടെ എടപ്പാള്‍ ടൗണില്‍ വന്‍സംഘര്‍ഷം നടന്നു. അക്രമികള്‍ ടൗണില്‍ അഴിഞ്ഞാടി. തുടര്‍ന്ന് പോലീസ് നാലു തവണ ഗ്രനേഡ് പ്രയോഗിച്ചു. ഇരുമ്പു പൈപ്പ്, കല്ല് പട്ടിക ചങ്ങല എന്നിവകൊണ്ടായിരുന്ന അക്രമം. കല്ലേറ് വീണ്ടും തുടര്‍ന്നതോടെ നാലു തവണ പോലീസ് ലാത്തിച്ചാര്‍ജും നടത്തി. മഞ്ചേരിയില്‍ അക്രമം നടത്തിയ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് പിടികൂടി.
പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അക്രമികളെ തുരത്താന്‍ പോലീസ് ലാത്തിവീശി.

പൊന്നാനിയില്‍ എസ്.ഐയടക്കം നാല് പൊലീസുകാര്‍ക്ക് പരിക്കുണ്ട്. ജില്ലയില്‍ നൂറോളംപേരെ കസ്റ്റഡിയിലെടുത്തു.

തവനൂരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അഗ്‌നിക്കിരയാക്കിയത്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണ്ണമായും കത്തിനശിച്ചു. ഉപകരണങ്ങളും രേഖകളും നഷ്ടപ്പെട്ടു. അമ്പതോളം കസേരകളും അക്രമികള്‍ കടത്തി. തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് തുറന്ന ബേക്കറിക്കും ഫാന്‍സി കടയ്ക്കും നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ പെട്രോള്‍ ബോംബെറിഞ്ഞു. കടകള്‍ ഭാഗികമായി കത്തി.

കുറ്റിപ്പുറം മാണിയങ്കാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബുധനാഴ്ച്ച രാത്രിയിലുണ്ടായ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നില്‍ കൊടിനാട്ടി. വഴിപാട് കൗണ്ടറുകള്‍ പൂട്ടിയിട്ടു. ദേവസ്വം ജീവനക്കാരെ പുറത്താക്കി. വളാഞ്ചേരി, പൊന്നാനി, തിരൂര്‍, തവനൂര്‍ മേഖലകളിലാണ് കൂടുതല്‍ ആക്രമണങ്ങളുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ചങ്ങരംകുളത്തും പെരിന്തല്‍മണ്ണയിലും കല്ലേറുണ്ടായി.

Sharing is caring!