വനിത മതിലിനെക്കുറിച്ച് താന്‍ ഒരു ചാനലിനോട് താന്‍ പ്രകടിപ്പിച്ച അഭിപ്രായം തികച്ചും വ്യക്തിപരം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

വനിത മതിലിനെക്കുറിച്ച് താന്‍ ഒരു ചാനലിനോട് താന്‍ പ്രകടിപ്പിച്ച അഭിപ്രായം തികച്ചും വ്യക്തിപരം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മലപ്പുറം: വനിത മതിലിനെക്കുറിച്ച് ഒരു ചാനലിനോട് താന്‍ പ്രകടിപ്പിച്ച അഭിപ്രായം തികച്ചും വ്യക്തിപരമായിരുന്നെന്നും സംഘടനയുടെ പേരിലായിരുന്നില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അറിയിച്ചു. ആമുഖമായിതന്നെ ചാനല്‍ പ്രതിനിധിയോട് അക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്;

ഇതെന്റെ വ്യക്തിപരമായ പ്രതികരണമാണ്. സമസ്തയുടെ മുതിര്‍ന്ന നേതാക്കളാണ് സമസ്തയുടെ അഭിപ്രായം പ്രകടിപ്പിക്കേണ്ടത്. വനിതാ മതില്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയപാര്‍ട്ടി ഏതാണ് നോക്കിക്കൊണ്ടല്ല ഈ പ്രതികരണം. മറിച്ച്, ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് സ്ത്രീകള്‍ പൊതുരംഗത്ത് പരസ്യമായി അനിവാര്യഘട്ടത്തില്‍ അല്ലാതെ ഇറങ്ങാന്‍ പാടില്ല എന്ന വ്യക്തിപരമായ എന്റെ അഭിപ്രായം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതേ അഭിപ്രായം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് കോഴിക്കോട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞതും രാഷ്രീയമായിട്ടല്ല, മറിച്ച് ഇസ്ലാമിക നിയമമാണ് അദ്ദേഹം പറഞ്ഞത് എന്ന് കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഇതിന്റെ പേരില്‍ ഇപ്പോള്‍ വിവാദം ഉണ്ടാക്കുന്നവര്‍ ദുഷ്ടലാക്കോടു കൂടിയാണ് പത്ര പ്രസ്താവനകളും മറ്റും നടത്തിക്കൊണ്ടിരിക്കുന്നത്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും ഈ നയത്തില്‍ മാറ്റമില്ല. കോഴിക്കോട് വെച്ച് മുസ്ലിം ലീഗിന്റെ ആസ്ഥാനമായ ലീഗ്് ഹൗസില്‍ വെച്ച് പോലും സ്ത്രീകളോടുള്ള മതത്തിന്റെ സമീപനം താന്‍ തുറന്ന് പറഞ്ഞതാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ വസ്തുത മനസ്സിലാക്കണമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Sharing is caring!