പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ ‘സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി’

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ ‘സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി’
ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് ലക്ഷകണക്കിനു ഹിന്ദുക്കളെ വേദനിപ്പിച്ചെന്നു പ്രസ്താവിച്ചതായി കണ്ടു. സയ്യിദ് അലി തങ്ങളോടു പറയട്ടെ നിങ്ങള്‍ ഉദ്ദേശിച്ച ലക്ഷകണക്കിനു ഹിന്ദുക്കള്‍ ആരാണ്?അഖ്‌ലാക്ക് മുഹമ്മദുമാരേയും പഹ്ലൂഖാന്‍മാരേയും ജുനൈദുമാരേയും മാട്ടിറച്ചിയുടെ പേരില്‍ തല്ലികൊന്നവരായ കാവികപാലികര്‍ക്കുമാത്രമേ ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധമുളളൂ. അത്തരക്കാരെ വേദനിപ്പിക്കാതിരിക്കലാണോ മുസ്ലീംലീഗിന്റെ മതേതരത്വവും സമാധാന നിലപാടും എങ്കില്‍ അതിനോടു തരിമ്പും എന്നെപ്പോലുളള മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയെ മാനിക്കുന്ന ലക്ഷകണക്കിനു ഹിന്ദുക്കള്‍ യോജിക്കുന്നില്ലെന്നും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]