നാളെത്തെ ബി.ജെ.പി ഹര്‍ത്താലില്‍ പങ്കെടുക്കില്ല, മലപ്പുറം ജില്ലയില്‍ കടകളും ഹോട്ടലുകളും തുറക്കുമെന്ന്

മലപ്പുറം: നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും മലപ്പുറം ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മ്മ സമിതിയും, ജി.ജെ.പിയും ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
എന്നാല്‍ ഹര്‍ത്താലില്‍ മലപ്പുറം ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുഴുവന്‍ ഹോട്ടലുകളും മലപ്പുറം മുനിസിപ്പാലിറ്റിയില്‍ തുറന്നു പ്രവര്‍ത്തിക്കണം എന്ന് ഹോട്ടല്‍ അസോസിയേഷന്‍ മലപ്പുറം മുന്‍സിപ്പല്‍ സെക്രട്ടറി അറഫാ മാനു, പ്രസിഡന്റ് നബീല്‍ തുടങ്ങിയവര്‍ അറിയിച്ചു.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും വ്യാപാരികള്‍ നാളെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് ചാലില്‍ ഇസ്മായില്‍, ജനറല്‍ സെക്രട്ടറി അല്‍മോയ റസാഖ് എന്നിവര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതികൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും വ്യക്തമാക്കി. ഏറനാട് മണ്ഡലം കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ചാലില്‍ ഇസ്മായില്‍, ജനറല്‍ സെക്രട്ടറി അല്‍മോയ റസാഖും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇതുസംബന്ധിച്ചു കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]