മുസ്ലിംലീഗ് പഞ്ചദിന ജില്ലാ സമ്മേളനം, സ്വാഗത സംഘം ഉദ്ഘാടനം ചെയ്തു

മുസ്ലിംലീഗ് പഞ്ചദിന ജില്ലാ സമ്മേളനം,  സ്വാഗത സംഘം ഉദ്ഘാടനം ചെയ്തു

മലപ്പുറം: മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പഞ്ചദിനസമ്മേളനവും ചരിത്ര വിജയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. കിഴക്കേത്തല ചാന്ദിനി ഓഡിറ്റോറിയം ബില്‍ഡിങ്ങില്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സമാകാലിക രാഷ്ട്രീത്തെക്കുറിച്ച ക്രിയാത്മക ചര്‍ച്ചകള്‍ ഫെബ്രുവരി 20 മുതല്‍ നടക്കുന്ന പഞ്ചദിന ജില്ലാ സമ്മേളനത്തിലുണ്ടാകുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലെ പ്രഗത്ഭര്‍ സമ്മേളനത്തില്‍ അതിഥികളായി പങ്കെടുക്കും. ഒപ്പം ജില്ലയില്‍ 5000 വരുന്ന വൈറ്റ് ഗാര്‍ഡ് പരേഡും സമ്മേളനത്തോടനുബന്ധിച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ വിജയത്തിനായി 1111 അംഗ സ്വാഗത സംഘം സയ്യിദ് ഹൈദരലി തങ്ങള്‍ മുഖ്യ രക്ഷാധികാരിയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി നേരത്തെ രൂപീകരിച്ചിട്ടുണ്ട്.
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനയോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു,
എം.അബ്ദുല്ലക്കുട്ടി, പി.എ റഷീദ്, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി അബ്ദുറഹ്്മാന്‍, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, അന്‍വര്‍ മുള്ളമ്പാറ, എ.പി ഉണ്ണികൃഷ്ണന്‍, കണ്ണിയന്‍ അബൂബക്കര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, പി.എ സലാം, ഫെബിന്‍ കളപ്പാടന്‍ നുഅ്മാന്‍ ശിബിലി, അഷ്റഫ് പാറച്ചോടന്‍, മുട്ടേങ്ങാടന്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!