മന്ത്രി കെ.ടി ജലീല്‍ അറിയാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എഴുതുന്നു…

മന്ത്രി കെ.ടി ജലീല്‍ അറിയാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എഴുതുന്നു…

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്
അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ കത്ത്.അങ്ങും ഞാനും രാഷ്ട്രീയ പ്രവര്‍ത്തകരാണു.ഏറെക്കുറെ സമകാലികരാണു.
നിയമ സഭയിലും ഒരേ കാലയളവിലാണെത്തിയത്.അങ്ങു കേരളീയരുടെ നിര്‍ഭാഗ്യത്തിനു
ഒരു മന്ത്രിയായി.ആദര്‍ ശ വിശുദ്ധിയുടെ ആള്‍ രൂപമെന്ന് സ്വയം വിശേഷിക്കപ്പെട്ടിരുന്ന അങ്ങ്
സ്വ ജനപക്ഷ പാതത്തിന്റേയും അഴിമതിയുടേയും വിഴുപ്പിലേക്ക് വീണപ്പോഴാണു അങ്ങയുടെ വാഴ് ത്താരി വെറും കുമിളകളാണെന്ന് ലോകമറിഞ്ഞാത്.
അതിനു ശേഷം അങ്ങേക്ക് മാനസിക വിഭ്രാന്തി സ്വാഭാവികമാണു.പക്ഷേ ഇനി പിടിച്ചു നില്‍ക്കാന്‍ മുസ്ലിം വിശ്വാസ പ്രമാണത്തേയും പണ്ഡിത സംഘടനകളേയും അവഹേളിക്കുകയാണു ഉചിതം എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ ആത് തിരുത്തണം.
കെ എം ഷാജിയോട് രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്താന്‍ അവകാശമുണ്ട്. പക്ഷേ നമസ്‌കരികാത്തവര്‍ സ്വര്‍ഗ്ഗത്തില്‍ കടക്കില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കുമോ എന്നൊക്കെയുള്ള വെല്ലുവിളി അതിരു കടന്നതായിപ്പോയി.
കമ്യൂണിസ്റ്റുകാരന്‍ വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദിയാണെന്നും മത സംഘടനകളും മത സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാവില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടരി കോ ടിയേരി ബാലകൃഷ്ണന്റെ പ്രസ?ാവനയുടെ മഷിയുണങ്ങുന്നതിനു മുന്നെ മുസ്ലിം സമുദായത്തിന്റെ വിശ്വാസ പ്രമാണങ്ങളെയാണു കെ ടി ജലീല്‍ അവഹേളിച്ച്ത്.
ഒരു മുസ്ലിം സ്ത്രീയുടെ വസ്ത്ര ധാരണ രീതിയും.പൊതു ഇടങ്ങളില്‍ അനുഷ്ടിക്കേണ്ട മര്യാദകളും പണ്ഡിതന്മാര്‍ പറഞ്ഞാല്‍ അവരെ ഭീഷണിപ്പെടുത്തി പട്ടണം പൊടിയാക്കി മൂക്കിലൂടെ വലിക്കാമെന്ന് ജലീല്‍ ധരിക്കരുത്.620 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണമായും മതില്‍ തീര്‍ത്താലും ഒരു മീറ്ററിനു രണ്ടു പേരെന്ന തോതില്‍ 1240000 സ്ത്രീകളാണു അകെ അണി നിരക്കുക.(പലയിടങ്ങളിലും മതില്‍ പൊളിഞ്ഞു കിടന്നിരുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നു.)
കേറളത്തിലെ 277175 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം വനിതകളുണ്ട്.അതിന്റെ പോലും മൂന്നിലൊന്ന് അണി നിരത്താനായിട്ടില്ല.ചീഫ് സെക്രട്ടരി മുതല്‍ വില്ലേജ് ഓഫീസിലെ പ്യൂണ്‍ വരെ ശ്രമിച്ചിട്ടും ഇതാണു അവസ്ഥ എന്ന് വിസ്മരിക്കണ്ട.
ഇതുവരെ ചായ്പില്‍ കിടന്നിരുന്ന ഐ എന്‍ എല്‍ അകത്തുകയറി കിടന്നതിനാല്‍ അവരുടെ വകയായി മതിലിനിടയില്‍ ഓരോ പര്‍ദ്ധ ധരിച്ചവരെ കിട്ടിയെന്നു കരുതി സമസ്ത പോലുള്ള ഒരു പണ്ഡിത സഭ യെ കുതിര കയറരുത് . ശിവഗിരി തീര്‍ത്ഥാടന സമയത്ത് വനിതാ മതില്‍ സംഘടിപ്പിച്ചതിനെ ശ്രീ നാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് വിമര്‍ശ്ശിച്ചതും മതിലിനു ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന് എന്‍ എസ് എസ് വിലയിരുത്തിയതുമൊക്കെ കാണാതെ പോയ അങ്ങ് സമസ്ത കേരള ജ ംഇയ്യത്തുല്‍ ഉലമയെ അക്രമിക്കാന്‍ ധൃതി കാണിക്കേണ്ടിയിരുന്നില്ല.,കൊച്ചുന്നാളില്‍ സിമി എന്ന തീവ്ര വാദ സംഘടനയില്‍ നിന്നാണു പരിശീലനമെങ്കിലും നിസ്വാര്‍ത്ഥരായ മഹാ പണിതന്മാരുള്ള സമസ്ത യെ തിരിച്ചറിയാന്‍ ജലീലിനു അവസരമുണ്ടായിട്ടുണ്ട്.
‘ വിരല്‍ വീങ്ങിയാല്‍ ഉലക്കയാവില്ല’ എന്ന് മന്ത്രി കെടി ജലീല്‍ ഓര്‍ക്കുന്നത് നന്ന്.

Sharing is caring!