മുഖ്യമന്ത്രി ആത്മ പരിശോധന നടത്തണം: അഡ്വ. വി വി പ്രകാശ്

മുഖ്യമന്ത്രി ആത്മ  പരിശോധന നടത്തണം: അഡ്വ. വി വി പ്രകാശ്

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വനിതാ മതില്‍ പൊളിയാനിടയായത് യുഡിഎഫ് ഉയര്‍ത്തിയ വര്‍ഗ്ഗീയ മതില്‍ എന്ന പ്രചരണങ്ങള്‍ ശരിവെച്ചുവെന്നതിന്റെ തെളിവാണ്. കേരളത്തെ വര്‍ഗ്ഗീയമായി തരംതിരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും ആത്മ പരിശോധന നടത്താന്‍ തയ്യാറാവണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് ആവശ്യപ്പെട്ടു. മതേതര കേരളത്തിന്റെ മനസ്സില്‍ വിഭജനത്തിന്റെ മതിലായി വനിതാ മതില്‍ മാറി എന്നല്ലാതെ ഒരു നവോത്ഥാനവും കൊണ്ടുവരാന്‍ ഏറെ കൊട്ടിഘോഷിച്ചിട്ടും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തിട്ടും വനിതാമതിലിന് കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Sharing is caring!