സമസ്തയെ കടന്നാക്രമിച്ച് മന്ത്രി ജലീല്‍
മലപ്പുറം: വനിതാ മതിലില്‍ മലപ്പുറത്ത് മന്ത്രി കെ.ടി. ജലീല്‍ കുടുംബസമേതം പങ്കെടുത്തു. വനിതാമതിലില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പേകിയ സമസ്തയെ ജലീല്‍ കടന്നാക്രമിച്ചു. ലീഗിന്റെ കുഴലൂത്തുകാരായി സമസ്ത മാറി. ലീഗിന് വേണ്ടിയെങ്കില്‍ സ്ത്രീകള്‍ക്ക് സ്റ്റേജില്‍ വരെ കയറാം. ഇടതുപക്ഷത്തിന് വേണ്ടിയാണെങ്കില്‍ ഇതൊന്നും പാടില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും ജലീല്‍ പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്, മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍
നവോത്ഥാനത്തിന്റെ ഗുണഭോക്താക്കള്‍ സ്ത്രീകളാണെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. വനിതാ മതിലിന്റെ ഭാഗമായി മലപ്പുറം നഗരത്തില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷ സമത്വം നേടിയ സമൂഹത്തില്‍ മാത്രമാണ് മുന്നേറ്റമുണ്ടായിട്ടുള്ളത്. സാമുദായിക സംഘടനകള്‍ വനിതാമതിലിന് എതിര്‍പ്പുമായി വന്നിരുന്നു. അവര്‍ ചില രാഷ്ട്രീയ കക്ഷിയുടെ കുഴലൂത്തുകാരായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. നവോത്ഥാനത്തെ പിറകോട്ടടിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. നവോത്ഥാനത്തെ എതിര്‍ക്കുന്ന സാമുദായിക, രാഷ്ട്രീയ സംഘടനകളെ ജനം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്
പുതുമാതൃക തീര്‍ത്ത് കുടുംബശ്രീ
നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീ-പുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി നടന്ന വനിതാ മതിലിന്റെ വിജയം ജില്ലാ കുടുംബശ്രീ മിഷന്റെയും വിജയമായിരുന്നു. ഉയര്‍ന്നു വന്ന ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ച് പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇന്നലെ നടന്ന വനിതാ മതിലില്‍ ജില്ലയില്‍ അണി നിരന്ന് സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക തീര്‍ത്തത്.
വനിതാ മതിലിന്റെ പ്രഖ്യാപനം മുതല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലതയുടെ നേതൃത്വത്തില്‍ ജില്ലാ കുടുംബശ്രീ മിഷന് രംഗത്തിറങ്ങിയത്. ജില്ലാ മിഷന്റെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ 15, 16 തീയതികളില്‍ അയല്‍ക്കൂട്ടങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു. ഓരോ സി.ഡി.എസ്സില്‍ നിന്നും രണ്ടായിരം പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം.
വനിതാ മതിലിന്റെ പ്രചാരണാര്‍ത്ഥം വ്യത്യസ്തമായ ഒട്ടേറെ പരിപാടികളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബൈക്ക് റാലികള്‍ നടത്തി. ഡിസംബര്‍ 24ന് കുടുംബശ്രീ മിഷന് ജില്ലാ ഓഫീസിനു സമീപം ഒപ്പു മതില് കാംപയിന് സംഘടിപ്പിച്ചു. ഡിസംബര്‍ 25 ന് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ‘വനിതാ മതില് പെണ്‍കരുത്തിന്റെ പ്രതീകം’ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചിരുന്നു. 25, 26 ന് ബാലസഭയിലെ കുട്ടികള്‍ക്ക് ‘ശിശുസൗഹൃദ സമൂഹം’ എന്ന വിഷയത്തിലും പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു.
ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചാണ് കുടുംബശ്രീ അംഗങ്ങള്‍ അണിനിരന്നത്.. രാമാനാട്ടുകര മുതല്‍ മൊറയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍ ബ്ലോക്കുകളിലെയും മൊറയൂര്‍ മുതല്‍ മലപ്പുറം വരെയുള്ള ഭാഗങ്ങളില്‍ തിരൂര്‍, വേങ്ങര, മലപ്പുറം, കാളികാവ്, താനൂര്‍ തുടങ്ങിയ ബ്ലോക്കിലെയും കുടുംബശ്രീ അംഗങ്ങള്‍ അണിനിരന്നു. മലപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള ഭാഗങ്ങളില്‍ പെരുമ്പടപ്പ്, പൊന്നാനി, കുറ്റിപ്പുറം, മങ്കട, വണ്ടൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ബ്ലോക്കിലെ കുടംബശ്രീ അംഗങ്ങളും പങ്കെടുത്തു.
കുടുംബശ്രീക്കു പുറമെ വിവിധ വനിതാ സന്നദ്ധ സംഘടനകള്‍, ജില്ലാ തല വനിതാ ഉദ്യോഗസ്ഥര്‍, അംഗനവാടി വര്‍ക്കേര്‍സ് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും മതിലില്‍ അണിചേര്‍ന്നു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]