വനിതാ മതിലിനെതിരെ മലപ്പുറത്ത് കോണ്‍ഗ്രസ്സ് നവോത്ഥാന സദസ്സ് നടത്തി

വനിതാ മതിലിനെതിരെ മലപ്പുറത്ത് കോണ്‍ഗ്രസ്സ് നവോത്ഥാന സദസ്സ് നടത്തി

മലപപുറം: വനിതാ മതില്‍ വര്‍ഗ്ഗിയ മതില്‍ തന്നെയാണെന്നും ശബരിമലയില്‍ വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച സര്‍ക്കാര്‍ നടപടിയെ മറക്കാന്‍ വനിതാ മതിലിനാവില്ലെന്നും കെ.പി.സി.സി സെക്രട്ടറി കെ.പി.അബ്ദുല്‍ മജീദ്.

മലപ്പുറത്ത് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, വീക്ഷണം മുഹമ്മദ്, പി.എ.മജീദ്, എം.കെ.മുഹ്സിന്‍, വി.എസ്.എന്‍ നമ്പൂതിരി, കെ.എം.ഗിരിജ, എം.മമ്മു, പരി ഉസ്മാന്‍, സമീര്‍ മുണ്ടുപറമ്പ്, ജിജി മോഹന്‍, ഉണ്ണി ചെറാട്ടുകുഴി, പി.എം.ജാഫര്‍, എ.ടി.രാധാകൃഷണന്‍ എന്നിവര്‍ സംസാരിച്ചു.

മതേതര ഐക്യ പ്രതിഞ്ജ ചൊല്ലിയാണു പരിപാടി അവസാനിച്ചത്

Sharing is caring!