മലപ്പുറത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച അഞ്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

മലപ്പുറത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച അഞ്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

മലപ്പുറം: കേരള ചിക്കന്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറത്ത് വന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച അഞ്ച്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി, പി.കെ.നൗഫല്‍ ബാബു, ലത്തീഫ് കൂട്ടാലുങ്ങല്‍, ഖാദര്‍ മേല്‍മുറി, അന്‍വര്‍ അരൂര് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേരത്തെ ജലീലിനെ കരിങ്കൊടി കാണിക്കുകയും യൂത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മൂന്ന് ദിവസം മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ പോവുകയു ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ചങ്കുവെട്ടി യില്‍ നിന്ന് വളാഞ്ചേരിയിലുള്ള ജലീലിന്റെ വസതിയിലേക്ക് ലോങ് മാര്‍ച്ച് നടത്തിയിരുന്നു. മന്ത്രി ജലീല്‍ രാജിവെയ്ക്കുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് സമര രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് റിയാസ് മുക്കോളി പറഞ്ഞു.

Sharing is caring!