കേട്ടക്കല്‍ നഗരസഭാ യോഗത്തല്‍ കൂട്ടത്തല്ല്, എട്ട് കൗണ്‍സിലര്‍മാര്‍ക്ക് പരുക്ക്

കേട്ടക്കല്‍ നഗരസഭാ യോഗത്തല്‍ കൂട്ടത്തല്ല്, എട്ട് കൗണ്‍സിലര്‍മാര്‍ക്ക് പരുക്ക്

കോട്ടക്കല്‍: അങ്കന്‍വാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ അന്തിയുറക്കം നഗരസഭയില്‍ കൂട്ടത്തല്ല്. കേട്ടക്കല്‍ നഗരസഭയിലെ പാലത്തറയിലുള്ള മാതൃക അങ്കന്‍വാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അന്തിയുറങ്ങാന്‍ അനുവധിച്ചതില്‍ തുടങ്ങിയ വിവാധം ഇന്നലെ നടന്ന നഗരസഭ യോഗത്തില്‍ കൂട്ടത്തല്ലിനു വഴിയൊരുക്കി. തല്ലില്‍ പരിക്കേറ്റ ഇടതു പക്ഷ കൗണ്‍സിലര്‍മാരായ കെ.വി. അബ്ദുറഹിമാന്‍, കെ.ഗിരിജ, കെ.റംല, മുസ്ലിം ലീഗ് കൗണ്‍സിലര്‍ പുളിക്കല്‍ കോയാപ്പു എന്നിവരെ ചങ്കുവട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിയും കോഴിക്കൂടും നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്കു കോഴിക്കൂടു നിര്‍മ്മിക്കാനായി എത്തിയവരെയാണ് അങ്കന്‍വാടിയില്‍ താമസിപ്പിച്ചിരുന്നത്. ഇവര്‍ പാലത്തറയിലുള്ള ഒഴിഞ്ഞ പ്രദേശത്തു വെച്ചായിരുന്നു കൂടു നിര്‍മ്മിച്ചിരുന്നത്. ഇതു വിവാധമായതോടെ തൊഴിലാളികളെ നഗരസഭയുടെ സി.എച്ച് ഓഡിറ്റോറിയത്തിലേക്കു മാറ്റി. ഇതു ഇടതുപക്ഷം ചോദ്യം ചെയ്യുകയും ഡി.വൈ.എഫ്.ഐ പ്രതിഷേധം തീര്‍ക്കുകയും ചെയ്തു. ഈ വിഷയം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്ത ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ അജണ്ട കഴിഞ്ഞിട്ടും ചര്‍ച്ചക്കെടുക്കാത്തതില്‍ പ്രധിശേധിച്ചു ഇടതു കൗണ്‍സിലര്‍ നടുത്തളത്തിലിറങ്ങിയതാണ് കൂട്ടത്തലിനു വഴിയൊരുക്കിയത്.
നഗരസഭയിലുണ്ടായ അനിഷ്ട സംഭവത്തില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗും , സി.പി.എമ്മും ടൗണില്‍ പ്രകടനം നടത്തി.

Sharing is caring!