സി.പി.എമ്മിലെ കെ. സഫിയ ടീച്ചര്‍ ഇനി തിരൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍

സി.പി.എമ്മിലെ  കെ. സഫിയ ടീച്ചര്‍ ഇനി തിരൂര്‍ നഗരസഭാ  വൈസ് ചെയര്‍പേഴ്‌സണ്‍

തിരൂര്‍: തിരൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി എല്‍ ഡി എഫിലെ സി പി എം അംഗം കെ. സഫിയ ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടു.16 നെതിരെ 19 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി.എല്‍ ഡി എഫ് ഭരണസമിതിയില്‍ നാലമത്തെ വൈസ് ചെയര്‍പേഴ്‌സണാണ് സഫിയ ടീച്ചര്‍.
തിരൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി 34 വാര്‍ഡിലെ കെ. സഫിയ ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സഫിയ ടിച്ചറെ എം പി ശാന്ത ടീച്ചര്‍ നിര്‍ദേശിക്കുകയും കെ പി റംല പിന്താങ്ങി. യു ഡി എഫില്‍ നിന്നും വിജിതയെ പി.ഐ റൈഹാനത്ത് നിര്‍ദേശിക്കുകയും കുഞ്ഞിതു പിന്താങ്ങി. 16ന് എതിരെ 19 വോട്ടുകള്‍ക്ക് സഫിയ ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫിലെ കോണ്‍ഗ്രസ് അംഗം കുഞ്ഞി തുവിന്റെ വോട്ട് അസാധുവായി. ലീഗ് അംഗം കല്‍പ്പ ബാവ അവധിയിലുമായതോടെ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സഫിയ ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
എല്‍ ഡി എഫ് – ടി ഡി എഫ് മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്ന
എം പി ശാന്ത ടീച്ചര്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
വികസന കാര്യങ്ങളില്‍ കൂട്ടായ്മയോടെ തിരുമാനങ്ങളെടുക്കുമെന്നും സഫിയ ടീച്ചര്‍ പറഞ്ഞു.

Sharing is caring!