ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ കാണാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ കാണാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി

മലപ്പുറം: ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 56വയസ്സുകാരനെ കാണാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ വിശ്രമിക്കുന്ന
മലപ്പുറം കുറുവ പഴമള്ളൂര്‍ മുല്ലപ്പള്ളി അലിയെ കാണാനാന് അബൂദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ സൈനാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നേരിട്ട് എത്തിയത്. അബുദാബി ക്ലീവ്‌ലാന്‍ഡ് ആശുപത്രിയിലാണ് അലിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനായ അലി 16-ാം വയസ്സിലാണ് അബൂദാബിയിലെത്തിയത്. മൂന്നു പതിറ്റാണ്ടിലേറെയായി അബുദാബി കൊട്ടാരത്തിലെ ജീവനക്കാരനാണ്. അടുത്തിടെയാണ് ഇദ്ദേഹത്തിന് തലവേദനയും ക്ഷീണവും ശക്തമായത്. തുടര്‍ന്നു നടന്ന പരിശോധനയിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി അറിയാന്‍ കഴിഞ്ഞത്. അടിയന്തര ശസ്ത്രക്രിയ നടത്താനായിരുന്നു പിന്നീട് ഡോക്ടര്‍മാരുടെ ഉപദേശം.
ഇദ്ദേഹത്തിന്റെ അനാരോഗ്യം മനസ്സിലാക്കിയാണ് അബൂദാബി ഭരണാധികാരിയുടെ ഓഫീസ് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് കാര്യങ്ങള്‍ അറിഞ്ഞ് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയത്. ശസ്ത്രക്രിയക്ക് ശേഷം കുടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട് ഓഫീസ് തന്നെയാണ് ക്ലീവ് ലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്.

Sharing is caring!