കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കുള്ള എന്‍.എന്‍.എല്‍ മാര്‍ച്ചില്‍ പ്രതിഷേധക്കാരെക്കാള്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍

കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കുള്ള എന്‍.എന്‍.എല്‍ മാര്‍ച്ചില്‍ പ്രതിഷേധക്കാരെക്കാള്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍

മലപ്പുറം: കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞാലക്കുട്ടിയുടെ കാരാത്തോടുള്ള വീട്ടിലേക്കുള്ള എന്‍.എന്‍.എല്‍
മാര്‍ച്ചില്‍ പ്രതിഷേധക്കാരെക്കാള്‍
കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെന്ന് ആരോപണം. ഇതു സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് വ്യാപിക്കുന്നത്. ഫോട്ടോകളും ഇതുസംബന്ധിച്ചു പ്രചരിക്കുന്നുണ്ട്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍വോട്ടിനിട്ട് പാസ്സാക്കിയ ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന കുഞ്ഞാലിക്കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഐ.എന്‍.എല്‍ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

ഇന്നു രാവിലെ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. കാരാത്തോട് നിന്നും ആരംഭിച്ച മാര്‍ച്ച് കുഞ്ഞാലിക്കുട്ടിയുടെ വീടിനടുത്ത് പോലീസ് തടഞ്ഞു. ഐ എന്‍ എല്‍ സസ്ഥാന കമ്മിറ്റി അംഗം കെ. പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ കെ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. എസ് മുജീബ് ഹസ്സന്‍, സ്വാലിഹ് മേടപ്പില്‍, ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, തെന്നല മജീദ്, എന്‍ എം മഷൂദ്, അബ്ദുള്ള പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!