ശിവഗിരി മഠം കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സാദിഖലി തങ്ങള്‍ക്ക്

ശിവഗിരി മഠം കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സാദിഖലി തങ്ങള്‍ക്ക്

മലപ്പുറം: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച പൊതുപ്രവര്‍ത്തകന് നല്‍ കുന്ന പ്രഥമ ശിവഗിരി മഠം കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അര്‍ഹനായി. 86-ാം ശിവഗിരി മഹാമഹത്തോടനുബന്ധിച്ചാണ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്.

അംബേദ്കര്‍ നാഷണ എക്‌സലന്‍സി അവാര്‍ഡ്, മഹാത്മാഗാന്ധി സ്വര്‍ണമെഡല്‍ പുരസ്‌കാരം, കെ.സി. വര്‍ഗീസ് ലൈഫ് ടൈം അച്ചീവ്്‌മെന്റ് അവാര്‍ഡ്, പ്രഥമ അവുക്കാദര്‍ കുട്ടിനഹ അവാര്‍ഡ്, മഹാത്മാ ഫൂലേ നാഷണ എക്‌സലന്‍സി അവാര്‍ഡ്, കൊരമ്പപയി അഹ്്മദാജി അവാര്‍ഡ് എന്നിവ കരസ്തമാക്കിയ തങ്ങള്‍ മുസ്്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും ബൈത്തുറഹ്്മ ഭവന നിര്‍മ്മാണ പദ്ധതിയുടെ മുഖ്യകാര്യദര്‍ശിയുമാണ്.

ഡിസംബര്‍ 31 ന് ശിവഗിരി മഠത്തി വെച്ച് നടക്കുന്ന പരിപാടിയി 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സമ്മാനിക്കും.

Sharing is caring!