മുത്തലാഖ് ബില്‍ പാര്‍ലമെന്റിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

മുത്തലാഖ് ബില്‍ പാര്‍ലമെന്റിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

മലപ്പുറം: മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്‌ലിം ലീഗിനുള്ളില്‍ ചര്‍ച്ചയാകുന്നു. ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തുന്നത്.
മുത്തലാഖ് ബില്‍ ലോക്സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.

സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം. മൂന്ന് മാസം കഴിഞ്ഞ് മുത്തലാഖ് ബില്‍ ലോക്സഭ പാസ്സാക്കിയ ദിവസം കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിന്റെ ഏഴയലത്ത് പോലും ഉണ്ടായിരുന്നില്ല.
ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. മുത്തലാഖ് ബില്‍ ലോക്സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസം കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ പോകാതിരുന്ന സംഭവവും ഒരു വിഭാഗം ഇപ്പോളുയര്‍ത്തുന്നുണ്ട്. ലീഗിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിനെതിരെ ആഞ്ഞടിച്ചിരുന്നു.

അതെ സമയം മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലിം പുരുഷന്‍ മുസ്ലിം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന ആചാരം ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോകസഭ ഇന്നലെ ആണ് പാസ്സാക്കിയത്. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസ്സായത്. കോണ്‍ഗ്രസ്സ്, എഐഎഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ നിലപാടെടുത്തായിരുന്നു വാക്കൗട്ട്. ബില്ല് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരു പാര്‍ലമെന്ററി കമ്മറ്റി ആവശ്യമാണെന്ന നിലപാടും ഈ പാര്‍ട്ടികള്‍ മുമ്പോട്ടു വെച്ചു. എന്നാല്‍ പ്രതിപക്ഷം ബില്ലിനെ രാഷ്ട്രീയക്കണ്ണുകളോടെയാണ് കാണുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മാനുഷികതയുടെ കണ്ണുകളോടെ ബില്ലിനെ കാണണമെന്ന് അദ്ദേഹം ഉപദേശിച്ചു. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങളെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും തള്ളുകയാണുണ്ടായത്. എഐഎഡിഎംകെ, കോണ്‍ഗ്രസ്സ്, ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ എതിര്‍ വാദമുഖങ്ങളുമായി എത്തി. പാര്‍ലമെന്റിന്റെ രണ്ട് സഭകളുടെയും ഒരു പാര്‍ലമെന്ററി കമ്മറ്റിയുടെ പരിഗണനയ്ക്ക് ബില്‍ വിടണമെന്ന് ഇവരെല്ലാം വാദിച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ ചിലത്:

പക്ഷേ , ഇങ്ങനെ ഒരു ദിവസം സഭയില്‍ വരാതിക്കുന്നതിനെ, നിലപാടിന്റെ ഏത് കള്ളിയില്‍ ചേര്‍ക്കണം.?
മുസ്ലിം ലീഗിലെ ഏറ്റവും കരുത്തനും പോപ്പുലറുമായ നേതാവ്, കുഞ്ഞാലികുട്ടിക്ക് ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഉത്തരവാദിത്വമുണ്ടായിരുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞടുപ്പിന് എത്താന്‍ വിമാനം വൈകിയത് ആണ് തടസ്സമായതെങ്കില്‍ ഇന്ന് വ്യവസായ പങ്കാളിയുടെയും സുഹൃത്തിന്റെയും വീട്ടിലെ കല്ല്യാണമായിരുന്നു എന്നാണ് കേട്ടത്.
വിശദീകരിക്കാന്‍ പി.കെ കുഞ്ഞാലി കുട്ടിക്ക് ധാര്‍മ്മികവും രാഷ്ട്രീയവും ആയ ബാധ്യതയുണ്ട്. ഒപ്പം, സ്വാഭാവികമായി സാമുദായികവുമായ ബാധ്യതയും

എന്നും ബനാത്ത് വാല സാഹിബിന്റെയും ഇ.അഹമ്മദ് സാഹിബിന്റെയും പാര്‍ലമെന്റ് പ്രകടനങ്ങളുടെ ഭൂതകാല കുളിര്‍ മാത്രം മതിയോ?
പികെ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും അനുയോജ്യമായത് സംസ്ഥാന രാഷ്ട്രീയം തന്നെയാണ്.ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരുപക്ഷേ പാര്‍ട്ടിക്ക് ഉപകാരപ്പെട്ടേക്കാം.യുപിഎ അധികാരത്തില്‍ വരുമ്പോള്‍ ഒരു സഹമന്ത്രി സ്ഥാനവും ലഭിച്ചേക്കാം.എന്നാല്‍ മുസ്ലിംലീഗിന്റെ ഒരു എംപിയില്‍ നിന്ന് സമുദായം പ്രതീക്ഷിക്കുന്നത് അത് മാത്രമല്ല. പാര്‍ട്ടി പാര്‍ലമെന്റിലേക്ക് അയച്ച എംപിമാരെല്ലാം ശക്തമായ ഇടപെടലുകളിലൂടെ ചരിത്രത്തില്‍ ഇടംനേടിയവരാണ്.ഒന്നോ രണ്ടോ അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂവെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലോക്‌സഭയില്‍ ഇന്ത്യന്‍ ന്യുനപക്ഷത്തിന്റെ ശബ്ദമാകാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്.എന്നാല്‍ ഇന്ന് ഇടി തന്റെ ദൗത്യം കൃത്യമായി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞാപ്പ നിരാശപ്പെടുത്തുകയാണെന്ന് പറയാതെ വയ്യ.

ഖായിദെ മില്ലത്തിന്റെ, പോക്കര്‍ സാഹിബിന്റെ, ബനാത്ത് വാല സാഹിബിന്റെ, സേട്ട്
സാഹിബിന്റെ, അഹമ്മദ് സാഹിബിന്റെ പിന്‍ഗാമി ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബിന് അഭിവാദ്യങ്ങള്‍ ??

*കുഞ്ഞാപ്പാ …*

*പാണ്ടിക്കടവത്തെ പച്ചക്കറി തോട്ടത്തില്‍*
*പയറ് പറിക്കാനല്ല*

*താങ്കളെ പാര്‍ലമെന്റിലേക്ക് അയച്ചത്*

ചരിത്രത്തില്‍ എന്നും ലീഗിന് രണ്ട് മെംബര്‍മാരായിരുന്നു,

ലോക്‌സഭയിലെ ആ രണ്ട് കസേരകള്‍,
എന്നും ലീഗിന് വേണ്ടി മാറ്റിവെച്ചതായിരുന്നു

അഞ്ഞൂറ്റി അമ്പത്തിരണ്ടിലെ ആ രണ്ട് സീറ്റുകള്‍
കേവലം രണ്ട് കസേരകളായിരുന്നില്ല

*കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള അനഥത്വം അനുഭവിച്ച ന്യൂനപക്ഷത്തിന് സനാഥത്വം പകര്‍ന്ന പീഠങ്ങളായിരുന്നു*

കേലവം രണ്ട് കസേരകളല്ല,

ഈ ഉമ്മത്തിന്റെ ആത്മവീര്യമുണ്ടതില്‍
ആത്മാഭിമാന അംശമുണ്ടതില്‍

*അവകാശ പോരാട്ടത്തിന്റെ* *ത്വാഗോജ്വല*
*കഥകള്‍* *പറയാനുണ്ടതിന്*

അസ്ഥിത്വ സംരക്ഷണത്തിന്റെ ആര്‍ജവ കഥകളുണ്ടതിന്

ഈ സമുദായം ആ കസേരയിലേക്കായിരുന്നു നോക്കിയിരുന്നത്

ഖാഇദേമില്ലത്തും പോക്കര്‍ സാഹിബും
സേട്ടു സാഹിബും ബനാത്ത് വാലയും
ബനാത്ത് വാലയും ഇ അഹമ്മദും
ഇ അഹമ്മദും ഇ.ടി ബശീറും

അവകാശ പോരാട്ടത്തിന്റെ ചരിത്ര രഥ്യകള്‍ തീര്‍ത്ത കസേരയാണത്

ആ കസേരയിലേക്ക് നോക്കിയാണ്,
നെഹറു നെട്ടിത്തരിച്ചത്

ആ കസേരക്ക് മുമ്പിലാണ് ഇന്ദിര
ആദരോവെടെ നിന്നത്

ആ കസേരയില്‍ നിന്നാണ് രജീവ്ജി
സമുദായ വികാരം വായിച്ചത്

മൊറാരജി മുരണ്ടിട്ടുണ്ട്
വാജബെയ് വിറച്ചിട്ടുണ്ട്
വി.പി സിങ്ങ് വിരണ്ടിട്ടുണ്ട്

ആ കസേരയിലേക്കാണ് മന്‍മോഹന്‍ സിങ്ങ്
മന്ത്രി പതക്കം കൊണ്ടു തന്നത്

ആ കസരയിലിരുന്നാണ്
ബനാത്ത് വലാ, നിങ്ങള്‍ പറയൂ, ഞാനുണ്ട് കൂടെയെന്ന് സേട്ട് സാഹിബ് പറഞ്ഞത്

*ആ കസേരയിലാണ്, മുസ്ലിം ഇന്ത്യയുടെ പോരാട്ട വീര്യം അഹമ്മദ് സാഹിബ് മരിച്ചു വീണത്*

അഹമ്മദ് സാഹിബിന്റെ ആത്മാവുണ്ടതില്‍

ഒഴിഞ്ഞ് കിടക്കാനല്ല ആ കസേര,
ഇന്ന് എന്റെ ഇ.ടി ഒറ്റക്കായിരുന്നു

*കിരീടം വെച്ച് കൊടുക്കാന്‍ മാത്രമല്ല*
*കൊടുത്ത കിരീടം* *എടുത്തെറിയാനും*
*ഈസമുദായത്തി*
*നറിയാം*

പ്രിയ നേതാവേ…
ഞങ്ങള്‍ ഈ തലമുറയുണ്ടല്ലോ…… ഒരു ഖാഇദേമില്ലത്തിനെ,പോക്കര്‍ സാഹിബിനെ,സേട്ട് സാഹിബിനെ, ബനാത്ത് വാല സാഹിബിനെ ദര്‍ശിക്കുന്നത് അങ്ങയിലാണ്…..

അങ്ങയുടെ മുഖത്തേക്ക് നോക്കുമ്പോള്‍… അങ്ങ് ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസമുണ്ടല്ലോ… ആത്മധൈര്യമുണ്ടല്ലോ…
അത് പറഞ്ഞറിയിക്കാനാവത്തതാണ്..

ഇന്ത്യന്‍ മുസല്‍മാന്റെ ഹൃദയാന്തരങ്ങളില്‍ അങ്ങയുടെ സ്ഥാനം ഉത്കൃഷ്ടമാണ്…

മുസ്ലിം ലീഗ് എണ്ണത്തിലും വണ്ണത്തിലും ചെറുതായിരിക്കാം…പക്ഷേ നാം ഉയര്‍ത്തുന്ന ശബ്ദങ്ങള്‍…നിലപാടുകള്‍..മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ,ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളാണ്…

മുസ്ലിം ലീഗ് എന്തിന്…എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ ദൃഷ്ടാന്തമായി…സമുദായത്തിനായി ഒന്ന് ഉറക്കെ ശബ്ദിക്കാന്‍ ഈ പ്രസ്ഥാനമല്ലാതെ മറ്റാരുണ്ട്…

ഖാഇദേമില്ലത്തിന്റെ ദീര്‍ഘവീക്ഷണം പതിനായിരംവട്ടം പ്രസക്തമാണ്..

ഈ രാജ്യത്തെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളില്‍.. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ ഇടിമുഴക്കമായി ഇനിയും ഒരുപാട് കാലം വിരാജിക്കാന്‍ നാഥന്‍ തുണക്കട്ടേ…

അല്ലാഹു ആഭിയത്തുള്ള ദീര്‍ഖായുസ് പ്രദാനം ചെയ്യട്ടേ..ആമീന്‍

Sharing is caring!