രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മന്ത്രി ജലീലിന്റെ വീട്ടിലേക്ക് ലോങ് മാര്‍ച്ച് നടത്തി

രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മന്ത്രി ജലീലിന്റെ വീട്ടിലേക്ക് ലോങ് മാര്‍ച്ച് നടത്തി

വളാഞ്ചേരി: മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് ലോങ് മാര്‍ച്ച് നടത്തി.
ബന്ധുനിയമന വിവാദത്തില്‍ അകപെട്ട മന്ത്രിക്കെതിരെ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. വളാഞ്ചേരി കാവുമ്പുറത്ത് മീമ്പാറയിലുള്ള മന്ത്രിയുടെ വസതിയുടെ നൂറുമീറ്റര്‍ അകലെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചു. രാവിലെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് 5 മണിയോടെയാണ് കാവുംമ്പുറത്ത് എത്തിയത്. ഒരു മണിക്കൂറിലധികം ദേശീയ പാതയിലെ ഗതാഗതം തടസ്സപെട്ടങ്കിലും അറസ്റ്റിനോ മറ്റ് നടപടികള്‍ക്കൊന്നും പൊലിസ് മുതിര്‍ന്നില്ല. ഉപരോധസമരം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. ജലീല്‍ രാജിവെച്ച് പുറത്ത് പോകുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്നും അടുത്ത സമരം കോഴിക്കോട് ന്യൂനപക്ഷ ക്ഷേമ ഓഫീസിലേക്കും, തുടര്‍ന്ന് പതിനാല് ജില്ലാ ആസ്ഥാനങ്ങളിലും ഉപരോധസമരം സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ചു. പി.ഇഫ്തിഖാറുദ്ദീന്‍, യാസിര്‍ പൊട്ടച്ചോല, റിയാസ് മുക്കോളി സംസാരിച്ചു. ആറുമണിയോടെ ഉപരോധ സമരം അവസാനിച്ചതായി പ്രഖ്യാപിച്ചു.നജീബ് പന്താവൂര്‍, യു.കെ അഭിലാഷ്, സി.വി ജിതേഷ് ഇ.പി രാജീവ്, വി.എ കരീം, സക്കീര്‍ പുല്ലാര, ഷഹനാസ് പാലക്കല്‍ നേതൃത്വം നല്‍കി.

Sharing is caring!