ദേശീയ സിക്സെസ് ഹോക്കി ടൂര്‍ണമെന്റ് വെള്ളിയാഴ്ച്ച മുതല്‍ ചെമ്മന്‍കടവില്‍

ദേശീയ സിക്സെസ് ഹോക്കി ടൂര്‍ണമെന്റ് വെള്ളിയാഴ്ച്ച മുതല്‍ ചെമ്മന്‍കടവില്‍

മലപ്പുറം: പി.എന്‍. കുഞ്ഞിമ്മമ്മു മാസ്റ്റര്‍ ദേശീയ സിക്സെസ് എ സൈഡ് ഹോക്കി ടൂര്‍ണമെന്റിന് വെള്ളിയാഴ്ച്ച ചെമ്മന്‍കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം.
19വര്‍ഷമായി ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്നു വരുന്ന ദേശിയ സിക്സെസ് ഹോക്കി ടൂര്‍ണമെന്റ് ഇന്നു മുതല്‍ നാലുദിവസങ്ങളിലായാണ് നടക്കുന്നത്. മഹാരാഷ്ട്ര, പൂനൈ, പഞ്ചാബ്, പോണ്ടിച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളത്തില്‍നിന്നുള്ള മുഴുവന്‍ ജില്ലാ ടീമുകളും ടൂര്‍ണമെന്റില്‍ മത്സരിക്കും. ഇന്നു വൈകിട്ടു 3.30ന് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.കെ ഷംസുദ്ദീന്‍ മുഖ്യാഥിതിയായിരിക്കും.
ചടങ്ങില്‍വെച്ച് മുന്‍ഹോക്കി താരവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും വിവിധ മാധ്യമ അവാര്‍ഡ്ജേതാവുമായ വി പി നിസാറിനെ ആദരിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും സൗജന്യ ഭക്ഷണവും, താമസവും സംഘടക സമിതി നല്‍കും. ചെമ്മന്‍കടവ് ഹോക്കി ഹോള്‍ഡ് പ്ലെയേഴ്സ് (ഹോപ്സ്), സ്‌കൂള്‍ പി.ടി.എ എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ട്യൂണമെന്റിലെ വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയുമാണ് സമ്മാനിക്കുക.

Sharing is caring!