ജീവകാരുണ്യ, സേവന രംഗത്ത് സി.എച്ച് സെന്ററുകളുടെ പ്രവര്‍ത്തനം മഹത്തരം: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

വളാഞ്ചേരി: ജീവകാരുണ്യ – സേവന രംഗങ്ങളില്‍ സി.എച്ച് സെന്ററുകളുടെ കീഴില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ .ആതുര സുശ്രൂഷയുള്‍പ്പെടെ രോഗീപരിചരണ രംഗത്ത് അതുല്യമായ പ്രവര്‍ത്തനങ്ങളാണ് സി.എച്ച് സെന്ററുകള്‍ കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാറാക്കര സി.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ടാം വാര്‍ഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാടാമ്പുഴ മൈത്രി ഭവനില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഒ.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി. സി.പി. മുഹമ്മദ്കുട്ടി കുഴിപ്പുറം കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം നടത്തി.
ഹോം കെയര്‍ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വളണ്ടിയര്‍മാരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, കാലൊടി അബു ഹാജി, ബക്കര്‍ ഹാജി കരേക്കാട് , സി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, മുസ്തഫ ഹാജി അയനിക്കുന്നന്‍, മൊയ്തീന്‍ മാടക്കല്‍ ,
ഒ.കെ. മൊയ്തീന്‍ എന്ന കുഞ്ഞിപ്പ, കെ.പി. ബീരാന്‍ കുട്ടി, കേത്തൊടി അഷ്‌റഫ് ,സൈഫുദ്ദീന്‍ബാപ്പു ചേലക്കുത്ത്
റാഷിദ് തൊഴലില്‍, അഷ്‌റഫ് ബാബു കാലൊടി,
എം. അഹമ്മദ് മാസ്റ്റര്‍, എ.പി. അബ്ദു, കെ.പി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍,
പി.വി.നാസി ബുദ്ദീന്‍, ചോഴിമീത്തില്‍ ഹംസ, ഒ.പി. കുഞ്ഞിമുഹമ്മദ്, ജുനൈദ് പാമ്പലത്ത്, ബാവ കാലൊടി,
കെ.സി കുഞ്ഞുട്ടി, ടി.പി.ഹുസൈന്‍ ഹാജി, ടി. കുത്ത് ബുദ്ദീന്‍, എം. അസൈനാര്‍ മാസ്റ്റര്‍ ,ജാഫര്‍ പതിയില്‍, ജലീല്‍ കെ
എന്നിവര്‍ പ്രസംഗിച്ചു .
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]