മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ച് ഇന്ന്
മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മലപ്പുറത്ത് ലോംഗ് മാര്‍ച്ച് നടക്കും. കോട്ടക്കല്‍ ചങ്കുവെട്ടി മുതല്‍ വളാഞ്ചേരിയിലെ മന്ത്രിയുടെ വീട് വരെയാണ് മാര്‍ച്ച്. രാവിലെ 8.30 ന് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് വൈകിട്ട് അഞ്ച് മണിക്കാണ് സമാപിക്കുക. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നേതൃത്വം നല്‍കും. കെ മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ജലീലിന്റെ ബന്ധു നിയമനം യൂത്ത് ലീഗാണ് പുറത്തുകൊണ്ടുവന്നത്. ജലീലിന്റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ.ടി ജലീല്‍ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് കണ്ടെത്തുകയായിരുന്നു.
ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയത്. അദീബിന്റെ യോഗ്യത കേരളത്തിലെ ഒരു സര്‍വ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പുറത്തുകൊണ്ടുവന്നതോടെ മന്ത്രി സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. തുടര്‍ന്ന് വിവാദം പുകയുന്നതിനിടെ അദീബ് രാജിവെക്കുകയായിരുന്നു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




