മുസ്ലിംലീഗ് മലപ്പുറം ില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം ചേര്‍ന്നു
മലപ്പുറം: രാജ്യത്ത് നിലനില്‍ക്കുന്ന മതേതര ഐക്യം തകര്‍ക്കാനും അതിലൂടെ അധികാര കസേരയില്‍ തുടരാനുമുള്ള ഫാസിറ്റ് ബി.ജെ.പി സര്‍ക്കാറിന്റെ ഗൂഡ ശ്രമങ്ങളെ ചെറുക്കണമെന്നും ജനാധിപത്യ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ മതേതര പാരമ്പര്യവും പൈതൃകവും ചരിത്രവുമെല്ലാം ഫാസിസ്റ്റുകളെ അസ്വസ്ഥമാക്കുന്നുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. അധികാരത്തില്‍ തുടരാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഇക്കൂട്ടരെ ചെറുത്തുതോല്‍പ്പിക്കാന്‍ നമ്മുക്കാവണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മതേതര മനസ്സുകള്‍ ഒന്നിച്ച് ബിജെപിയെന്ന ഫാസിസ്റ്റ് ശക്തിയെ എതിര്‍ത്ത് തോല്‍പ്പിക്കണം. രാജ്യത്തെ ജനങ്ങള്‍ ഈ ഭരണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. വര്‍ഗീയതയും പറഞ്ഞ് വോട്ട് നേടാമെന്ന വ്യാമോഹത്തിലാണ് ബിജെപി. എന്നാല്‍ അത് വിലപോലില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പെന്നും തങ്ങള്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.എ ഖാദര്‍ വരവ് ചെലവ് കണക്കും, സെക്രട്ടറി ഉമര്‍ അറക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ കെ. കുട്ടി അഹമ്മദ് കുട്ടി, അഡ്വ. പി.എം.എ സലാം, അബ്ദുറഹിമാന് രണ്ടത്താണി, പ്രഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ. ജില്ലാ ഭാരവാഹികളായ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, എം.കെ ബാവ, എം. അബ്ദുല്ല കുട്ടി, പി.എ റഷീദ്, സി. മുഹമ്മദാലി, സലീം കുരുവമ്പലം, ഇസ്മാഈല്‍ പി. മൂത്തേടം, പി.കെ.സി അബ്ദുറഹിമാന്, നൗഷാദ് മണ്ണിശ്ശേരി, എം.എല്‍.എ മാരായ അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. എം ഉമര്‍, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ടി.വി ഇബ്രീഹം, നാലകത്ത് സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, പി.വി മുഹമ്മദ് അരീക്കോട്, കുറുക്കോളി മൊയ്തീന്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഡ്വ. എം. റഹ്മത്തുല്ല, എ.പി ഉണ്ണികൃഷ്ണന് പ്രസംഗിച്ചു. സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍ നന്ദി പറഞ്ഞു. പോഷക സംഘടനാ ഭാരവാഹികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
RECENT NEWS
മലപ്പുറത്തെ രണ്ട് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ചു
മലപ്പുറം: നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഡി സുജിത് [...]