എസ്.കെ.എസ്്.ബി.വി സില്‍വര്‍ ജൂബിലി സമ്മേളം സമാപിച്ചു

എസ്.കെ.എസ്്.ബി.വി സില്‍വര്‍ ജൂബിലി സമ്മേളം സമാപിച്ചു

മലപ്പുറം: മനുഷ്യന്‍ സംസ്‌കാര സമ്പന്നനാകുന്നത് അറിവിലൂടെയാണെന്നും അറിവിനു മുന്‍തൂക്കം നല്‍കിയാണ് പുതുതലമുറ വളരേണ്ടതെന്നും പാണക്കാട് സയ്യിദ് ഹൈദര്‍് അലി ശിഹാബ് തങ്ങള്‍. വളരുന്ന തലമുറക്കു ഇസ്്ലാമിക പരിശീലനം നല്‍കുകയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തില്‍ നിലനിര്‍ത്തുകയും ചെയ്യുകയെന്നത് കാലഘട്ടത്തിന്റെ ദൗത്യമാണ്. ദൈവീക അനുഗ്രമായ ബുദ്ധി നന്‍മക്കു വേണ്ടി ഉപയോഗിക്കണം. അറിവും അച്ചടക്കവും അനുസരണവും ഉള്‍ക്കൊണ്ടു നല്ല സമുഹമായി വളരുകയും സൂഫീവര്യരായ പൂര്‍വീകമഹത്തുക്കള്‍ വഴിയിലൂടെ മുന്നോട്ടുപോവുകയും വേണം. ലഹരിയുടേയും മറ്റു വൃത്തികേടുകളുടേയും അടിമകളാവുകയും മാതാപിതാക്കളെ ധിക്കരിക്കുകയും ചെയ്യുന്ന സംഭവവികാസങ്ങളില്‍ നിന്നും സമൂഹത്തെ ബോധവല്‍ക്കരിക്കണം. ഐക്യവും സാഹോദര്യവും നിലനിര്‍ത്തി മുന്നോട്ടു പോവണം. നന്‍മകൊണ്ടു നാടൊരുക്കാമെന്ന പ്രസക്തമായ പ്രമേയത്തിലൂടെ സുന്നീബാലവേദി ഏറ്റെടുത്ത പ്രവര്‍ത്തനം മഹത്തരമാണെന്നും തങ്ങള്‍ പറഞ്ഞു.നന്‍മകൊണ്ടു നാടൊരുക്കാം , വിദ്യകൊണ്ടു കൂടി തീര്‍ക്കാം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമാപന സമ്മേളനം മലപ്പുറം മേല്‍മുറി എം.എം.ഇ.ടി കാംപസിലെ ബൈത്തുല്‍ ഹിക്മയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ട്രഷറര്‍ സി.കെ.എം.സ്വാദിഖ് മുസ്്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹമീദലിശിഹാബ് തങ്ങള്‍, എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍,സമസ്ത മുശാവറ അംഗം ഒ.ടി.മൂസ മുസ്്ലിയാര്‍,പി.കെ.കുഞ്ഞാലിക്കുട്ടി എം.പി,പി.വി.അബ്ദുല്‍വഹാബ് എം.പി,കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, എം.ഉമര്‍ എം.എല്‍.എ, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍,എം.എ ചേളാരി, സയ്യിദ് ബി.എസ്.കെ.തങ്ങള്‍,സയ്യിദ് ഫസല്‍ തങ്ങള്‍,അഫ്സല്‍ രാമന്തളി,ഫുആദ് വെള്ളിമാട്കുന്ന് സംസാരിച്ചു.അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തി.

പ്രതിനിധി സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.ഹാഫിള് സയ്യിദ് സ്വിദ്ഖ് അലി ശിഹാബ് തങ്ങള്‍ ഖിറാഅത്ത് നടത്തി. ഹാഫിള് സയ്യിദ് റാജിഅ അലി ശിഹാബ് തങ്ങള്‍,ഹാഫിള് സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,ഇ ടി.മുഹമ്മദ് ബഷീര്‍ എം.പി, ഉജ്വല ബാല്യ പുരസ്‌കാര ജേതാവ് ആസിം വെളിമണ്ണ,സത്താര്‍ പന്തലൂര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്്ലിയാര്‍,റഈസ് അഹ്മദ്, മുജീബ് കാടേരി, മിദ്ലാജ് കിടങ്ങഴി, ശഫീഖ് മണ്ണഞ്ചേരി,കെ .ടി.ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, സയ്യിദ് സ്വദഖത്തുല്ലാഹ് തങ്ങള്‍ അരിമ്പ്ര സംസാരിച്ചു.അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണംപിളളി മുഹമ്മദ് ഫൈസി,കെ.പി. മുഹമ്മദ് മുസ്ലിയാര്‍ ക്ലാസെടുത്തു. ചൊവ്വാഴ്ച നടന്ന ഖിദ്മ അംഗങ്ങളുടെ സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് അസീലലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. തുടര്‍ന്നു നടന്ന സെഷന്‍ സയ്യിദ് അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.വിജയപീഠം സെഷനില്‍ ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍ അധ്യക്ഷായി. അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ് മുഖാമുഖം നടത്തി. ജ്ഞാനതീരം സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.ജൂബിലി പ്ലീനം കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കൊടക് അബ്ദുറഹ്മാന്‍ മുസ്്ലിയാര്‍ അധ്യക്ഷനായി.

നന്‍മയുടെ പ്രചാരകരാവുക: ജിഫ്രി തങ്ങള്‍

ബൈത്തുല്‍ ഹിക്മ: അറിവും അച്ചടക്കവും ഉള്‍ക്കൊണ്ടു നന്‍മ പ്രചരിപ്പിക്കുകയെന്ന ദൗത്യമാണ് കുട്ടികള്‍ക്ക് സമൂഹത്തിനു സമര്‍പ്പിക്കാനുള്ളതെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. പ്രവാചകരില്‍ നിന്നു അനുചരന്‍മാര്‍ മുഖേന ഉത്തമ നൂറ്റാണ്ടിലെ മഹത്തുകള്‍ കൈമാറി തന്ന ആദര്‍ശത്തിലൂന്നി നിലകൊള്ളണം. അനിസ്ലാമിക പ്രവണതകളില്‍ നിന്നും സമപ്രായക്കാരെ ബോധവല്‍ക്കരിക്കുകയും വേണം. നന്‍മ ഉള്‍ക്കൊള്ളുന്ന സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്റസാ പ്രസ്ഥാനത്തിലൂടെ ലക്ഷ്യമിടുന്നത്.കുട്ടികള്‍ക്കിടയില്‍ നന്‍മയുടെ പ്രചാരണം ഏറ്റെടുക്കുകയെന്നതാണ് സമസ്ത കേരളാ സുന്നീബാലവേദിയിലൂടെ നിര്‍വഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍.

Sharing is caring!