മഞ്ചേരിക്കാരന് ‘ഓസിലിന്’ സമ്മാനവുമായി വീണ്ടും സാക്ഷാല്‍ ഓസില്‍

മലപ്പുറം: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണലിന്റെയും അവരുടെ താരം മെസ്യൂട്ട് ഓസിലിന്റെയും കട്ടഫാനായ മഞ്ചേരിക്കാരന് ഇന്‍സമാം ഉല് ഹഖിനെയും അദ്ദേഹത്തിന്റെ മകനെയും ഓര്‍മ്മയില്ലേ. ക്ലബ്ബിനോടും ഓസിലിനോടുമുള്ള ആരാധന മൂത്ത് മകന് ഇന്‍സമാം ഇട്ട പേര് മെഹദ് ഓസില്‍ എന്നായിരുന്നു. ഇക്കാര്യം ആഴ്സണല്‍ തന്നെ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തതോടെ മഞ്ചേരിയിലെ ഈ ആഴ്സണല്‍ ഫാന്‍ ലോകശ്രദ്ധ നേടി.
ഇപ്പോഴിതാ ഈ മഞ്ചേരിക്കാരനേയും കുടുംബത്തേയും വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ആഴ്സണല്‍. മെഹദിനായി ഒരു കുഞ്ഞ് ജേഴ്സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനോടുള്ള സ്നേഹം പങ്കുവെച്ചത്. സാക്ഷാല്‍ ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്സി അയച്ചത്. ഈ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ഒരു വീഡിയോയും ആഴ്സണല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
സമ്മാനവുമായി നില്ക്കുന്ന കുഞ്ഞ് മെഹദും വീഡിയോയിലുണ്ട്. ഇതിനെല്ലാം നന്ദി പറഞ്ഞ ഇന്‍സമാം ഓസിലിനെ കാണാന്‍ സാധിക്കട്ടെയെന്ന പ്രതീക്ഷയും പങ്കുവെച്ചു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് മഞ്ചേരിക്കാരന് ഇന്‍സമാം മകന് ഓസിലിന്റെ പേരിട്ടത് വാര്‍ത്തയായത്. ആഴ്സണല്‍ കേരള സപ്പോര്‍ട്ടേഴ്സ് ക്ലബില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. സപ്പോട്ടേഴ്സ് ക്ലബ്ബാണ് ആഴ്സണലിന്റെ ഇന്ത്യന്‍ മീഡിയാ സംഘത്തെ ഈ വിവരം അറിയിച്ചത്.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]