മഞ്ചേരിയില്‍ കിസ്റ്റിയന്‍ യൂണിറ്റി സെന്ററിന്റെ ഐക്യക്രിസ്തുമസ് റാലി

മഞ്ചേരിയില്‍ കിസ്റ്റിയന്‍ യൂണിറ്റി സെന്ററിന്റെ ഐക്യക്രിസ്തുമസ് റാലി

മഞ്ചേരി: ക്രിസ്റ്റിയന്‍ യൂണിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ ഐക്യക്രിസ്തുമസ് റാലി നടത്തി. മഞ്ചേരി സെന്റ്ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയ അങ്കണത്തില്‍നിന്നും ആരംഭിച്ച സദ്വാര്‍ത്താ സന്ദേശ റാലിയും തുടര്‍ന്ന് മഞ്ചേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനവും ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ബീനാ ജോസഫ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവരെ ആദരിച്ചു. ശേഷം കലാപരിപാടികളും അരങ്ങേറി.
കിസ്റ്റിയന്‍ യൂണിറ്റി സെന്ററിന്റെ പുതിയ ഭാരവാഹികളായി അഡ്വ. ബീനാജോസഫ്(പ്രസിഡന്റ്), തോമസ് മാത്യു കറുകയില്‍(സെക്രട്ടറി), ഷൈജു മാത്യൂ(ട്രഷറര്‍), കെ.എം ജോര്‍ജ്, തങ്കച്ചന്‍ ആന്റണി(വൈസ് പ്രസിഡന്റുമാര്‍), മനോജ് ജേക്കബ്, രാജു യോഹന്നാന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Sharing is caring!