റബ്ബര്‍ ഷീറ്റും, ഒട്ടുപാലും മോഷ്ടിച്ചു, രണ്ട് യുവാക്കള്‍ കൊളത്തൂര്‍ പോലീസിന്റെ പിടിയില്‍

റബ്ബര്‍ ഷീറ്റും, ഒട്ടുപാലും മോഷ്ടിച്ചു, രണ്ട് യുവാക്കള്‍ കൊളത്തൂര്‍ പോലീസിന്റെ പിടിയില്‍

കൊളത്തൂര്‍: ഷൊര്‍ണ്ണൂര്‍ കവളപ്പാറയിലെ റബ്ബര്‍തോട്ടത്തില്‍ നിന്നും റബ്ബര്‍ ഷീറ്റുകളും രണ്ട് ചാക്ക് ഒട്ടുപാലും മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന രണ്ടു യുവാക്കളെ കൊളത്തൂര്‍ എസ്.ഐ പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ഓണപുടയില്‍ വെച്ച് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ അനില്‍കുമാര്‍(32), മുംബൈ സ്വദേശിയായ വില്യം മണി നാടാര്‍(33) എന്നിവരെയാണ് പിടികൂടിയത്. എസ്.ഐ പി.സദാനന്ദന്‍, അഡീഷണല്‍ എസ്.ഐ രാമകൃഷ്ണന്‍, സി.പി.ഒ മാരായ യു.പി.ശറഫുദ്ധീന്‍, ടി.സി.സുരേഷ്, ഷജീര്‍, രഞ്ജിത്ത്, രജീഷ്, മിഥുന്‍ പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!