മതത്തിന്റെ അകസാരമറിയുന്ന പണ്ഡിതര്‍ വളര്‍ന്നുവരണം: ജിഫ്രി മുത്തുകോയ തങ്ങള്‍

ചെമ്മാട്: വിശുദ്ധദീനിന്റെ ആശയങ്ങള്‍ കൂടുതലറിയാന്‍ ലോകത്താകമാനം പ്രബുദ്ധ സമൂഹം മുന്നോട്ടു വരുന്ന പുതിയ കാലത്ത് അവരെ വഴിനടത്തുന്നതിന് മതത്തിന്റെ അകസാരമറിഞ്ഞ പണ്ഡിതര്‍ വളര്‍ന്നുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍.
വിഷയങ്ങള്‍ യഥാവിധി മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ പ്രാപ്തരായവരാകണം പുതു തലമുറയിലെ പണ്ഡിതന്മാരെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ള പണ്ഡിതന്മാരെ സമൂഹത്തിന് സമര്‍പ്പിക്കുമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത അലുംനി കോഡിനേഷന്റെ ഏകദിന ക്യാമ്പ് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു.
ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, എം.കെ കൊടശ്ശേരി, യു.ശാഫി ഹാജി, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ ഹുദവി അരൂര്‍, അബൂബക്കര്‍ ദാരിമി, എം.പി കടുങ്ങല്ലൂര്‍, ഫരീദ് റഹ്മാനി , അബ്ദുര്‍റഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, ഉമര്‍ വാഫി, സാജിഹ് ശമീര്‍ അസ്ഹരി, അന്‍വര്‍ സ്വാദിഖ് ഫൈസി, സി.കെ മൊയ്തീന് ഫൈസി പ്രസംഗിച്ചു
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]