മലപ്പുറം എം.എസ്.പി.ക്ക് എലൈറ്റ് ലീഗ് യോഗ്യത

മലപ്പുറം: കൊച്ചിയില്‍ നടന്ന അണ്ടര്‍-18 ഐ ലീഗ് കേരള റസ്റ്റ് ഓഫ് ഇന്ത്യ സോണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് മലപ്പുറം എം.എസ്.പി. സ്കൂള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നേടി. എം.എസ്.പി.ക്കു പുറമേ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. അണ്ടര്‍-18 ടീമും ഗോവയില്‍ ജനുവരി 26-ന് തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
ഈ വര്‍ഷം മുതല്‍ എലൈറ്റ് ലീഗ് എന്നപേരിലാണ് ദേശീയ ടൂര്‍ണ്ണമെന്റ് അറിയപ്പെടുക. ഞായറാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ കേരള എഫ്.സി. തൃശ്ശൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എം.എസ്.പി. ഗോവയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. പ്രതാപ് മൂന്നും അസീസ് രണ്ടും ഗോളുകള്‍ നേടി.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്